വിവേകാനന്ദപ്പാറയിലേക്ക് ബോട്ട് സർവിസ് തുടങ്ങി
text_fieldsകന്യാകുമാരി: കോവിഡ് വ്യാപനം കാരണം കഴിഞ്ഞ എട്ടുമാസമായി നിർത്തിെവച്ചിരുന്ന വിവേകാനന്ദപ്പാറയിലേക്കുള്ള പൂംപുകാർ ഷിപ്പിങ് കോർപറേഷെൻറ ബോട്ട് സർവിസ് ബുധനാഴ്ച മുതൽ ആരംഭിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം സഞ്ചാരികൾ ബോട്ടിൽ പ്രവേശിക്കേണ്ടത്. പത്മനാഭപുരം കൊട്ടാരം ഉൾപ്പെടെയുള്ള ടൂറിസം മേഖലകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ അടുത്തിടെ കന്യാകുമാരി സന്ദർശിച്ച മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമിയാണ് ബോട്ട് സർവിസ് വീണ്ടും തുടങ്ങാൻ നിർദേശിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ ബോട്ട് സർവിസിെൻറ ഉദ്ഘാടനം ഡൽഹി പ്രതിനിധി ദളവായ്സുന്ദരം, കലക്ടർ എം. അരവിന്ദ് ഉൾപ്പെടെയുള്ളവർ ചേർന്ന് നിർവഹിച്ചു.
അടുത്തിടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് ബോട്ടുകൾ പൂംപുകാർ ഷിപ്പിങ് കോർപറേഷൻ വാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.