റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബ്രിട്ടൻ; ഇന്ത്യയിൽനിന്ന് യാത്രാ അനുമതിയില്ല
text_fieldsലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ യാത്ര റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബ്രിട്ടൻ. പത്ത് ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ച യു.കെ, ഐറിഷ് പൗരന്മാരല്ലാത്ത ആർക്കും ബ്രിട്ടനിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാവില്ല.
മുൻകരുതൽ എന്ന നിലയിൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള തീരുമാനം എടുത്തതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. യു.കെയിൽ കണ്ടെത്തിയ 103 കേസുകൾ ഇന്ത്യൻ വകഭേദമാണെന്ന് കണ്ടെത്തിയതായി ഹാൻകോക്ക് പറഞ്ഞു.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. അടുത്തയാഴ്ച അഞ്ചുദിവസമായിരുന്നു ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശനം തീരുമാനിച്ചിരുന്നത്. ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ദിനത്തിൽ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദർശനം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോെടയാണ് വീണ്ടും സന്ദർശനം മാറ്റിവെച്ചത്. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറിസ് ജോൺസണും ഫോണിലൂടെ സംസാരിക്കുമെന്നും ഭാവി പങ്കാളിത്തമുള്ള പദ്ധതികൾ അതുവഴി അംഗീകരിക്കുമെന്നും ബ്രിട്ടൻ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ വിമാനങ്ങൾ വിലക്കി ഹോങ്കോങ്
ന്യൂഡൽഹി: കോവിഡ് പെരുപ്പത്തെ തുടർന്ന് ഇന്ത്യയിൽനിന്നും പാകിസ്താൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾ ഹോങ്കോങ് വിലക്കി. രണ്ടാഴ്ചത്തേക്കാണ് നിരോധനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.