Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bullet train
cancel
camera_alt

representative image

Homechevron_rightTravelchevron_rightTravel Newschevron_rightമുംബൈ - ഹൈദരാബാദ്​...

മുംബൈ - ഹൈദരാബാദ്​ റൂട്ടിൽ ബുള്ളറ്റ്​​ ട്രെയിൻ വരുന്നു; 711 കിലോമീറ്റർ താണ്ടാൻ മൂന്നര മണിക്കൂർ മതി

text_fields
bookmark_border

വരും വർഷങ്ങളിൽ മുംബൈയിൽനിന്ന്​ ഹൈദരാബാദിലേക്ക്​ 3.5 മണിക്കൂർ കൊണ്ട്​ യാത്ര സാധ്യമാകും. ഇൗ റൂട്ടിൽ ബുള്ളറ്റ്​ ട്രെയിൻ ഒാടിക്കുന്നത്​ സംബന്ധിച്ച്​ വിശദ പദ്ധതിരേഖ സമർപ്പിക്കാൻ നാഷനൽ ഹൈസ്​പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ്​ ടെൻഡർ ക്ഷണിച്ചു.

പുണെ കൂടി ഉൾപ്പെുടത്തിയാകും ബുള്ളറ്റ്​ ​ട്രെയിൻ പായുക. 711 കിലോമീറ്ററാണ്​ ഹൈദരാബാദിൽനിന്ന്​ മു​ംബൈയിലേക്കുള്ള ദൂരം. നിലവിലെ ട്രെയിനുകൾ ഇത്രയും ദൂരം താണ്ടാൻ പത്ത്​ മണിക്കൂർ സമയം പിടിക്കുന്നുണ്ട്​. ബുള്ളറ്റ്​ ട്രെയിൻ വരുന്നതോടെ സമയം മൂന്നിലൊന്നായി ചുരുങ്ങും.

മണിക്കൂറിൽ 320 കിലോമീറ്റർ ആയിരിക്കും ബുള്ളറ്റ്​ ട്രെയിനി​െൻറ ശരാശരി വേഗത. നിലവിൽ ഇൗ റൂട്ടിൽ ഒാടുന്ന ട്രെയിനുകളുടെ ശരാശരി വേഗത 80 മുതൽ 120 കിലോമീറ്ററാണ്​. ഇത്​ കൂടാതെ മറ്റു പല റൂട്ടുകളിലും ബുള്ളറ്റ്​ ട്രെയിനുകൾ ഒാടിക്കാൻ പദ്ധതിയുണ്ട്​. 4800 കിലോമീറ്റർ ദൂരം വരുന്ന ബുള്ളറ്റ്​ ട്രെയിൻ ഇടനാഴിക്കായി 10 ലക്ഷം കോടി രൂപയാണ്​ ചെലവ്​ വരിക.

മുംബൈ - അഹമ്മദാബാദ്​ ഇടനാഴിയാണ്​ ഇതിൽ പ്രധാനപ്പെട്ട ഒന്ന്​. 2028ഒാടെ ഇത്​ യാഥാർഥ്യമാകുമെന്ന്​ കരുതുന്നു. ബുള്ളറ്റ്​ ട്രെയിൻ പദ്ധതി രാജ്യത്തി​െൻറ വികസനത്തിന്​ കുതിപ്പേകു​മെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bullet trainHyderabadMumbai News
News Summary - Bullet train on Mumbai-Hyderabad route; Three and a half hours is enough to cover 711 km
Next Story