ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കാൻ കാമ്പയിൻ; 10 ബ്ലോഗര്‍മാര്‍ കേരളത്തിലൂടെ യാത്ര തുടങ്ങി
text_fieldsതിരുവനന്തപുരം: ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം ആവിഷ്കരിച്ച കേരള ബ്ലോഗ് എക്സ്പ്രസിെൻറ മൈ ഫസ്റ്റ് ട്രിപ് 2021 കാമ്പയിന് തുടക്കം. മാര്‍ച്ച് 29 വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 10 ബ്ലോഗര്‍മാര്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സമൂഹമാധ്യമ പ്രചാരണവും ഇതിെൻറ ഭാഗമായി നടക്കും. മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കാമ്പയിന്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തു. കാമ്പയിനുവേണ്ടി 10 ബ്രാന്‍ഡഡ് കാറുകളാണ് ഒരുക്കിയിട്ടുള്ളത്.
ബ്ലോഗര്‍മാര്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഉതകുന്നതരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കും. യാത്രികര്‍ വ്യത്യസ്ത റൂട്ട് മാപ് പിന്തുടരുന്നത് കേരളത്തിലെ ടൂറിസം മേഖലയെക്കുറിച്ച സവിശേഷ ഉള്ളടക്കം നിർമിക്കാന്‍ സഹായിക്കും. ആറ് രാത്രിയും അഞ്ച് പകലുമായിട്ടാണ് യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.