'ചതുരംഗപ്പാറ' പാക്കേജ് യാത്രക്ക് തുടക്കം, സർവീസ് കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന്
text_fieldsആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു
കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും 'ചതുരംഗപ്പാറ' യാത്രാ പാക്കേജ് ആരംഭിച്ചു. ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ ദിവസം രണ്ട് ബസ് ആണ് ചതുരംഗപ്പാറയിലേക്ക് സർവീസ് നടത്തിയത്.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലക്ക് സമീപം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒരു മനോഹരസ്ഥലമാണ് ചതുരംഗപ്പാറ. സമുദ്രനിരപ്പിൽ നിന്നും 3605.64 അടി ഉയരത്തിലാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്.
കോതമംഗലത്ത് നിന്നും എ.എം റോഡ് വഴി മൂന്നാറിൽ എത്തി, അവിടെ നിന്നും ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ ഡാമും മനോഹരമായ വ്യൂപോയിന്റുകളും കണ്ടാസ്വദിച്ച് പൂപ്പാറ വഴി ചതുരംഗപാറയിൽ എത്തിച്ചേരും. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം രാജകുമാരി, രാജാക്കാട്, പൊൻമുടി ഡാം, കല്ലാർകുട്ടി ഡാം, പനംകുട്ടി, ലോവർ പെരിയാർ, നേര്യമംഗലം വഴി കോതമംഗലത്ത് തിരികെ എത്തും വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉൾപ്പെടുന്നതാണ് പാക്കേജ്. ഒരാൾക്ക് 700 രൂപയാണ് നിരക്ക്. ബുക്കിങ്ങിനായി വിളിക്കുക: 94465 25773, 94479 84511
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.