ചീങ്ങേരി മല വിളിക്കുന്നു... സഞ്ചാരികളെ ഇതിലെ
text_fieldsകൽപറ്റ: വയനാട്ടിലെത്തുന്ന സാഹസിക സഞ്ചാരികളുടെ ഇഷ്ടതാവളമായി മാറുന്നു അമ്പലവയലിനടുത്തുള്ള ചീങ്ങേരി മല. കേരളത്തിൽ ഏറ്റവും ആദ്യം തുറക്കുകയും അവസാനം അടക്കുകയും ചെയ്യുന്ന ചീങ്ങേരി ഹിൽസിൽ രാത്രി ട്രക്കിങ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് ടൂറിസം വകുപ്പ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ട്രക്കിങ്ങാണ് ഇവിടുത്തെ പ്രത്യേകത.
ചെങ്കുത്തായ പാറക്കെട്ടുകൾ താണ്ടി മുകളിലെത്തി അവിടെ നിന്ന് താഴ്വാരത്തിലേക്കുള്ള കാഴ്ച അവിസ്മരണീയമാണ്. വൻ മലകൾ, അടിവാരത്ത് കാരപ്പുഴ അണക്കെട്ടിന്റെ ജലശേഖരം എന്നിവ സഞ്ചാരികൾക്ക് പുതുഅനുഭവം സമ്മാനിക്കും. ഇവിടെ നിന്നുള്ള പ്രഭാതവും അസ്തമയവും എത്ര കണ്ടാലും മതിയാവില്ല. രാത്രിയിലും ട്രക്കിങ് നടത്താനുള്ള തയാറെടുപ്പിന്റെ ഭാഗമായി കലക്ടറടക്കമുള്ള ഉദ്യോഗസ്ഥർ ട്രയൽസ് നടത്തി.
നിലവിൽ രാവിലെ അഞ്ചുമുതൽ വൈകീട്ട് ഏഴുവരെയാണ് പ്രവർത്തനസമയം. ഏറുമാടവും മൂന്ന് വിശ്രമകേന്ദ്രങ്ങളും മലകയറുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2600 മീറ്റർ ഉയരത്തിലാണ് ചീങ്ങേരി മലയുടെ ഉയരം. സാഹസിക വിനോദ സഞ്ചാരികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചാണ് ചീങ്ങേരി ഹിൽസ് മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.