ടൂറിസം വകുപ്പിന്‍റെ പ്രസാദ് പദ്ധതിയിൽ ചേരമാൻ മസ്ജിദും മലയാറ്റൂർ പള്ളിയും
text_fieldsന്യൂഡൽഹി: കേരളത്തിലെ തീർഥാടന കേന്ദ്രങ്ങളായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദും മലയാറ്റൂർ സെന്‍റ് തോമസ് കുരിശുമുടിയും കേന്ദ്ര ടൂറിസം വകുപ്പിന്‍റെ 'പ്രസാദ്' പദ്ധതിയിൽ ഇടംപിടിച്ചെന്ന് ടൂറിസം സെക്രട്ടറി അരവിന്ദ് സിങ് അറിയിച്ചതായി ബെന്നി ബഹനാൻ എം.പി. അന്തിമ പ്രഖ്യാപനം ഏപ്രിൽ അവസാനം ഉണ്ടാകും.
മലയാറ്റൂർ സെന്‍റ് തോമസ് ചർച്ച് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അന്തിമ പ്രോജക്റ്റ് റിപ്പോർട്ട് മന്ത്രാലയത്തിന് കൈമാറണമെന്ന് സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട് . കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു. അതിന്‍റെ നടപടികൾ അവസാന ഘട്ടത്തിലാണെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ടൂറിസം സെക്രട്ടറി എം.പി യെ അറിയിച്ചു.
സമ്പൂർണ മതപരമായ ടൂറിസം അനുഭവം പ്രദാനം ചെയ്യാൻ തീർത്ഥാടന കേന്ദ്രങ്ങളുടെ സംയോജിത വികസനം ലക്ഷ്യമിട്ടാണ് 2014-15 വർഷത്തിൽ പ്രസാദ് പദ്ധതി ടൂറിസം മന്ത്രാലയം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.