ആറ് രാജ്യങ്ങളിലുള്ളവർക്ക് വിസ രഹിത യാത്ര അനുവദിച്ച് ചൈന
text_fieldsബീജിംഗ്: ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തുന്മതിനായി ആറ് രാജ്യങ്ങളിലുള്ളവർക്ക വിസയില്ലാത്ത യാത്ര അനുവദിച്ച് ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 15 ദിവസം വരെയുള്ള ചൈനീസ് യാത്രയ്ക്ക് ഇനി വിസ ആവശ്യമില്ല.
ഡിസംബർ 30 മുതൽ 2024 നവംബർ വരെ ഈ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ചൈനയിൽ 15 ദിവസം വരെ വിസ ഇല്ലാതെ യാത്ര ചെയ്യാം. നിലവിലെ നയങ്ങള്‍ പ്രകാരം വിസ ഇല്ലാതെ ചൈനയിൽ പ്രവേശിക്കാനാവില്ല.
സിംഗപ്പൂരിൽ നിന്നും ബ്രൂണെയിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇളവുള്ളത്. കോവിഡ് മഹാമാരിക്ക് പിന്നാലെ കർശനമായ യാത്രാ നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയിരുന്നത്. പത്ത് മില്യണോളം വിനോദ സഞ്ചാരികളാണ് കോവിഡിന് മുന്‍പ് ഓരോ വർഷവും ചൈന സന്ദർശിച്ചിരുന്നത്. വിനോദ സഞ്ചാര മേഖലയെ വീണ്ടും പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.