സ്വിസ് നഗരത്തിൽ േചാേക്ലറ്റ് മഴ; ആശ്ചര്യപ്പെട്ട് നാട്ടുകാർ
text_fieldsസ്വിറ്റ്സർലൻഡിലെ ഓൾട്ടൻ നഗരത്തിലെ ജനങ്ങൾ ചോേക്ലറ്റ് മഴ ലഭിച്ചതിെൻറ അമ്പരപ്പിലാണ്. കഴിഞ്ഞദിവസമാണ് നൂൽമഴ പോലെ ചോേക്ലറ്റ് തരികൾ നഗരത്തിൽ ഊർന്നിറങ്ങിയത്. സൂറിച്ചിനും ബേസലിനുമിടയിലെ നഗരമാണ് ഓൾട്ടൻ. ഇവിടത്തെ ലിൻഡിറ്റ് ആൻഡ് സ്പ്രൻഗിൽ ചോേക്ലറ്റ് ഫാക്ടറിയിലുണ്ടായ അപകടമാണ് അത്യപൂർവ സംഭവത്തിന് വഴിയൊരുക്കിയത്.
വറുത്ത കൊക്കോ ബീൻസ് ഉണാക്കാൻ ഒരുക്കിയ വെൻറിലേഷൻ സംവിധാനത്തിലെ തകരാറാണ് ചോക്ലേറ്റ് മഴക്ക് കാരണമായതെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. ശക്തമായ കാറ്റിൽ ചോക്ലേറ്റ് പൊടി അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും നഗരത്തിൽ പെയ്തിറങ്ങുകയുമായിരുന്നു.
ഈ കാഴ്ചക്ക് സാക്ഷ്യംവഹിച്ച നഗരവാസികൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. അതേസമയം, ചോക്ലേറ്റ് പൊടി ജനങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. പൊടികൾ പറ്റിപ്പിടിച്ച ഭാഗങ്ങൾ വൃത്തിയാക്കാനുള്ള ചെലവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. വെൻറിലേഷൻ സംവിധാനം ക്രമീകരിച്ച് ചോക്ലേറ്റ് ഫാക്ടറി പതിവുപോലെ പ്രവർത്തിക്കാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.