Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightക്രിസ്മസ്-പുതുവത്സരം:...

ക്രിസ്മസ്-പുതുവത്സരം: ആലപ്പുഴയി​ലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

text_fields
bookmark_border
ക്രിസ്മസ്-പുതുവത്സരം: ആലപ്പുഴയി​ലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
cancel

ആ​ല​പ്പു​ഴ: ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ആ​ഘോ​ഷി​​ക്കാ​ൻ ആ​ല​പ്പു​ഴ​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. ഇ​ക്കു​റി​ കൂ​ടു​ത​ലാ​യെ​ത്തു​ന്ന​ത് ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളാ​ണ്. കോ​വി​ഡി​​നു മു​മ്പു​വ​രെ യൂ​റോ​പ്യ​ൻ സ​ഞ്ചാ​രി​ക​ളാ​യി​രു​ന്നു ഏ​റെ. ക്രി​സ്മ​സ് ത​ലേ​ന്നാ​യ 24 മു​ത​ൽ പു​തു​വ​ത്സ​ര​ദി​നം വ​രെ ഭൂ​രി​ഭാ​ഗം റി​സോ​ർ​ട്ടു​ക​ളി​ലും ഹോം ​സ്റ്റേ​ക​ളി​ലും ബു​ക്കി​ങ്​ പൂ​ർ​ത്തി​യാ​യി.

ബീ​ച്ചി​നോ​ട് ചേ​ർ​ന്ന് ആ​ഘോ​ഷം ന​ട​ത്താ​ൻ ആ​ല​പ്പു​ഴ, മാ​രാ​രി, അ​ന്ധ​കാ​ര​ന​ഴി ഭാ​ഗ​ത്തെ റി​സോ​ർ​ട്ടു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ബു​ക്കി​ങ്. കൂ​ടാ​തെ ഹൗ​സ്ബോ​ട്ട് മേ​ഖ​ല​യി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലെ​ത്തി​യാ​ൽ ഹൗ​സ്ബോ​ട്ട് യാ​ത്ര​യും ബീ​ച്ചും ഒ​രു​മി​ച്ച് ആ​സ്വ​ദി​ക്കാ​മെ​ന്ന​താ​ണ് ആ​ക​ർ​ഷ​ക ഘ​ട​കം.

ആ​ഘോ​ഷ​ദി​ന​ങ്ങ​ളി​ൽ ല​ഹ​രി ക​ച്ച​വ​ട​വും ഉ​പ​യോ​ഗ​വും ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ക്സൈ​സും പൊ​ലീ​സും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി ക​ച്ച​വ​ടം കൂ​ടു​ത​ൽ ന​ട​ക്കു​ന്ന ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ പ​രി​ശോ​ധ​ന​ക​ൾ അ​തീ​വ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നാ​ൽ സ​മീ​പ ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യി​ലേ​ക്ക് വ്യാ​പാ​രം മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

അ​തി​നാ​ൽ, ഓ​രോ ബു​ക്കി​ങ്ങു​ക​ളി​ലും ശ്ര​ദ്ധ​വേ​ണ​മെ​ന്ന് ഹോം ​സ്റ്റേ​ക​ളി​ല​ട​ക്കം അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ര​മാ​വ​ധി ശ്ര​ദ്ധ​യോ​ടെ​യും ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ രേ​ഖ​ക​ൾ വാ​ങ്ങി​യും മാ​ത്ര​മാ​ണ്​ ബു​ക്കി​ങ്​ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്നു. വി​ദേ​ശി​ക​ൾ പൊ​തു​വെ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം ആ​ഗ്ര​ഹി​ച്ചാ​ണ് ഹോം​സ്റ്റേ​ക​ളി​ലെ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ മ​നോ​ഭാ​വം നേ​ർ​വി​പ​രീ​ത​മാ​ണ്. ഇ​ത് പ​ല​പ്പോ​ഴും റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കാ​റു​മു​ണ്ട്. റോ​ഡു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​ച്ച​തും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ടൂ​റി​സം സം​രം​ഭ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് കേ​വ​ലം ആ​റു മ​ണി​ക്കൂ​ർ​കൊ​ണ്ട് ആ​ല​പ്പു​ഴ​യി​ലെ​ത്താ​മെ​ന്ന​ത്​ ടൂ​റി​സ്റ്റു​ക​ളു​ടെ വ​ര​വി​ന്​ ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlappuzhaChristmas New Year
News Summary - Christmas-New Year: Tourists flock to Alappuzha
Next Story