മുസ്രിസ് പൈതൃക വിനോദ സഞ്ചാരത്തിന് സിയാലിെൻറ സൗരോർജ ബോട്ട്
text_fieldsനെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിെൻറ സൗരോർജ ബോട്ട് മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായ വിനോദസഞ്ചാരത്തിന് ഉപയോഗിക്കാൻ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം സിയാലും മുസ്രിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചു.
സൗരോർജ ഉൽപ്പാദനത്തിലും വിനിയോഗത്തിലും പുതിയ മാതൃക സൃഷ്ടിച്ച സിയാൽ ഈ വർഷമാദ്യം 24 സീറ്റുള്ള സൗരോർജ ബോട്ട് സ്വന്തമാക്കിയിരുന്നു. സിയാലിെൻറ ഉപകമ്പനിയായ കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡാണ് സംസ്ഥാന സർക്കാറിന് വേണ്ടി പശ്ചിമതീര കനാലിെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
കനാലിെൻറ ഒന്നാംഘട്ട ഉദ്ഘാടനം സിയാലിെൻറ സൗരോർജ ബോട്ടിൽ യാത്ര ചെയ്ത് ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. 15 സോളാർ പാനലുകൾ ബോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്.
പകൽസമയം സൗരോർജത്തിൽ പ്രവർത്തിക്കാൻ കഴിയും. വെളിച്ചക്കുറവുണ്ടെങ്കിൽ വൈദ്യുതി ചാർജിങ് നടത്താവുന്നതാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ അഞ്ച് മണിക്കൂർ ബോട്ട് ഓടും. 45 സെൻറി മീറ്റർ മാത്രം ആഴമുള്ള ജലാശയങ്ങളിൽപ്പോലും യാത്ര സാധ്യമാക്കുന്ന തരത്തിലാണ് ബോട്ടിെൻറ രൂപകൽപ്പന.
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിൽ ഉണർവ് കണ്ടുതുടങ്ങിയ സാഹചര്യത്തിൽ, കനാലുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ വരുമാനമാർഗം എന്ന നിലയിലാണ് സിയാലിെൻറ ബോട്ട് മുസ്രിസ് പൈതൃക യാത്രാ സർക്യൂട്ടിൽ ഉപയോഗിക്കാനായി നൽകുന്നത്.
സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസും മുസ്രിസ് ഹെറിറ്റേജ് പ്രോജക്ട് മാനേജിങ് ഡയറക്ടർ പി.എം. നൗഷാദും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. വരുമാനം വിഹിതാടിസ്ഥാനത്തിലാണ് കരാറുണ്ടാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.