മണ്ണാർക്കാട് മൊഞ്ചാവും
text_fieldsമണ്ണാര്‍ക്കാട്: സഞ്ചാരികളുടെ സൗഹൃദനഗരമായി മണ്ണാര്‍ക്കാടിനെ മാറ്റാന്‍ നഗരസഭ ടൂറിസം ഹബ്ബ് നടപ്പാക്കുന്നു. വിനോദ സഞ്ചാരമേഖലയില്‍ മണ്ണാര്‍ക്കാടിനെ അടയാളപെടുത്തുകയും വിവിധ പ്രദേശങ്ങളെ പരിചയപ്പെടുത്തുകയും സഹായസേവനങ്ങള്‍ നല്‍കുകയുമാണ് പദ്ധതി ലക്ഷ്യം. പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ അരികുചേര്‍ന്നുകിടക്കുന്ന മണ്ണാര്‍ക്കാട് സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ഇടത്താവളമായും മാറുന്ന പശ്ചാത്തലത്തിലാണ് നഗരസഭയുടെ പുതിയ പദ്ധതി. ഉദ്ഘാടനം ഉടനെ ഉണ്ടാകുമെന്നും പ്രകൃതിക്കും പൈതൃകത്തിനും മങ്ങലേല്‍പ്പിക്കാതെയാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്നും നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. പദ്ധതിയുടെ വെബ്സൈറ്റ് രൂപവത്കരണത്തിലാണ് അധികൃതര്‍.
നഗരസഭ ഷോപ്പിങ് കോംപ്ലക്സിന് മുകളിലുള്ള മുറിയില്‍ വൈകാതെ ഓഫിസ് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അവിടേക്കുള്ള ദൂരവും ലഭ്യമാകുന്ന സേവനങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍, സന്ദര്‍ശകര്‍ക്ക് തങ്ങാനുള്ള ഇടങ്ങള്‍, സഞ്ചരിക്കാനുള്ള വാഹനം എന്നിവ സംബന്ധിച്ച വിവരങ്ങളും സൗകര്യങ്ങളും നഗരസഭയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലും വെബ്സൈറ്റിലും ലഭ്യമാകും. ആദിവാസി കലാമേള, ഗ്രാമസന്ദര്‍ശനം പോലുള്ള വിവിധ പരിപാടികളും ഗ്രാമപഞ്ചായത്തുകളുടെയും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹകരണത്തോടെയും നടപ്പാക്കുമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.