രാമക്കല്‍മേട്ടിലേക്ക് വരൂ; ഒട്ടകപ്പുറത്ത് സവാരി ചെയ്യാം
text_fieldsനെടുങ്കണ്ടം: മരുഭൂമിയില്‍ മാത്രമല്ല ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലും ഇനി ഒട്ടക സവാരി ആസ്വദിക്കാം. രാജസ്ഥാനില്‍ നിന്നും പാലക്കാട് ഫാമില്‍ എത്തിച്ച 'സുല്‍ത്താന്‍'എന്ന ഒട്ടകത്തെയാണ് തൂക്കുപാലം സന്യാസിയോട സ്വദേശികളായ മൂന്ന് യുവാക്കള്‍ രാമക്കല്‍മേട്ടില്‍ കൊണ്ടുവന്നിരിക്കുന്നത്.
ഇടുക്കിയില്‍ ആന, കുതിര സവാരികള്‍ സാധാരണയാണെങ്കിലും ഒട്ടക സവാരി ആദ്യമാണ്. ഇടുക്കിയിലെ തണുപ്പും പ്രത്യേകിച്ച് രാമക്കല്‍മേട്ടിലെ കാറ്റും സുല്‍ത്താന് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന സംശയവുമുണ്ട്. ഒട്ടകപ്പുറത്തെ സവാരിക്കൊപ്പം ഒട്ടകത്തിെൻറ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും വലിയ തിരക്കാണ്. സിനിമയിലും സര്‍ക്കസിലും മാത്രം കണ്ടിട്ടുള്ള ഒട്ടകങ്ങളെ ഇടുക്കിയിലെ പച്ചപ്പിലും അടുത്തറിയാന്‍ കഴിയുന്നതിെൻറ ആഹ്ലാദത്തിലാണ് സഞ്ചാരികള്‍. കടലച്ചെടി, മുൾച്ചെടി, പച്ചപ്പുല്ല് എന്നിവയൊക്കെയാണ് സുല്‍ത്താെൻറ ആഹാരം. ഒറ്റത്തവണ 20 ലിറ്റര്‍ വെള്ളം അകത്താക്കും. ദിവസവും മൂന്നോ നാലോ തവണ വെള്ളം കുടിക്കും. സന്യാസിയോട സ്വദേശികളായ സാല്‍വിന്‍, ജോമോന്‍, ആല്‍ഫിന്‍ എന്നിവര്‍ പുതുമയുള്ള എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയത്തില്‍ നിന്നാണ് ഒട്ടക സവാരിയെക്കുറിച്ച് ചിന്തിച്ചത്. രാജസ്ഥാനില്‍നിന്ന് പാലക്കാട് ഫാമില്‍ എത്തിച്ച സുല്‍ത്താന്‍ എന്ന ഒട്ടകത്തെ വാങ്ങി രാമക്കല്‍മേട്ടില്‍ കൊണ്ടുവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.