ചാർധാം യാത്രക്കുള്ള ഒരുക്കങ്ങൾ ഏപ്രിൽ 30ന് മുമ്പ് പൂർത്തിയാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
text_fieldsഡെറാഡൂൺ: ചാർധാം യാത്രക്കുള്ള ഒരുക്കങ്ങൾ ഏപ്രിൽ30ന് മുമ്പ് പൂർത്തിയാക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർഥ് സിങ് റാവത്തിന്‍റെ നിർദേശം. ഒരുക്കങ്ങളിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഏത്രയും പെട്ടെന്ന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ചാർധാം യാത്രക്ക് മുമ്പായി റോഡ് നിർമാണം പൂർത്തിയാക്കും. പ്രവർത്തനങ്ങളുടെ ഗുണേമന്മയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കുടിവെള്ളം, ശൗചാലയം, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം തീർഥാടകർക്കായി ഒരുക്കും. ഈ വർഷവും ഹെലികോപ്ടർ സർവീസ് ഉണ്ടാവുമെന്നും അതിന്‍റെ ടിക്കറ്റ് വിതരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഹെലി അംബുലൻസ്, ഓക്സിജൻ പാർലറുകൾ, വെന്‍റിലേറ്ററുകൾ എന്നിവ ഒരുക്കുമെന്നും തീർഥ് സിങ് റാവത്ത് പറഞ്ഞു. മെയ് 15ഓടെയാണ് ചാർധാം യാത്രക്ക് തുടക്കമാവുന്നത്. ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണ് ചാർധാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.