ആഘോഷത്തിനായി ആരും ഇനി ഇങ്ങോട്ടു വരേണ്ട; ഇന്ത്യക്കാരെ പൂർണമായും വിലക്കി മാലദ്വീപ്
text_fieldsമാലദ്വീപ്: കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തുന്നതായി മാലദ്വീപ് അറിയിച്ചു. മാലദ്വീപിലെ ഇമിഗ്രേഷൻ വകുപ്പ് ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ''വിനോദ സഞ്ചാരികൾ അടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് എല്ലാ വിഭാഗം വിസക്കാർക്കും താൽക്കാലിക നിരോധനം'' -എന്ന് ട്വീറ്റിൽ പറയുന്നുണ്ട്.
നേരത്തെ മാലദ്വീപ് ജനവാസമുള്ള ദ്വീപുകളിൽ ഇന്ത്യക്കാർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ പൂർണനിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ഗൾഫ് രാജ്യങ്ങളിലേക്കടക്കം പോകുന്ന പ്രവാസികൾക്ക് തിരിച്ചടിയാകും.
മെയ് 13 മുതലാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള താൽക്കാലിക യാത്രാ നിരോധനം പ്രാബല്യത്തിൽ വരുന്നത്. കഴിഞ്ഞ 14 ദിവസമായി ദക്ഷിണേഷ്യൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികൾക്കും ഈ നിയന്ത്രണം ബാധകമാണ്. ''മുൻകരുതൽ നടപടി എന്ന നിലക്ക്, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിഭാഗത്തിലുമുള്ള വിസ ഉടമകളും (സാധുവായ വർക്ക് പെർമിറ്റുള്ള ആരോഗ്യപരിപാലന വിദഗ്ധർ ഒഴികെ) കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ മാലദ്വീപിലേക്ക് പ്രവേശിക്കുന്നത് താൽക്കാലികമായി നിരോധിച്ചിരിക്കുന്നു, " -പ്രസ്താവനയിൽ പറയുന്നു.
Temporary suspension for tourists and all other categories of visa holders originating from South Asian countries.
— Maldives Immigration (@ImmigrationMV) May 11, 2021
Read more: https://t.co/justraPKiM pic.twitter.com/C76H79W8nL
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വലിയ നാശനഷ്ടം വിതയ്ക്കുന്നതും മറ്റ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നതുമൊക്കെയാണ് മാലദ്വീപിെൻറ യാത്രാ നിരോധനത്തിന് പിന്നിൽ. രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്, പള്ളികളിലെ പ്രാർത്ഥനകളും തൽക്കാലം നിർത്തിവച്ചിട്ടുണ്ട്. റെസ്റ്റോറൻറുകളിൽ പോയി ഭക്ഷണം കഴിക്കുന്നതിന് പകരം ടൈക്എവേ സംവിധാനത്തിന് മാത്രമാണ് അനുമതി കൂടാതെ സർവകലാശാലകളിലെ ഫിസിക്കൽ ക്ലാസുകളുംം നിർത്തിവച്ചിട്ടുണ്ട്. നിലവിൽ ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യം നിരീക്ഷിച്ച് മറ്റ് നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.