സഞ്ചാരികളൊഴുകി വിനോദ സഞ്ചാര കേന്ദ്രങ്ങൾ
text_fieldsകണ്ണൂർ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും തിരക്കേറുന്നു. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സഞ്ചാരികളുടെ ഒഴുക്ക്. പ്രാധാന ബീച്ചുകളായ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നിവിടങ്ങളിൽ വൈകുന്നേരങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ചകളിൽ വൈകീട്ടായാൽ കാഴ്ചക്കാരുടെ ഒഴുക്കാണ് ബീച്ചുകളിലേക്ക്. കണ്ണൂർ സെൻറ് ആഞ്ചലോ, തലേശ്ശരി എന്നീ കോട്ടകളും കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് സഞ്ചാരികൾക്ക് തുറന്നുെകാടുത്തതിനു ശേഷം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
മറ്റ് പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ പൈതൽമല, പാലക്കയം തട്ട്, വാഴമല, ആറളം വന്യജീവി സേങ്കതം, പഴശ്ശി അണക്കെട്ട് തുടങ്ങിയ ഇടങ്ങളിലും കർണാടകയിൽ നിന്നടക്കം കാഴ്ചക്കാരെത്തി തുടങ്ങി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്നതോടെ ഇതോടനുബന്ധിച്ചുള്ള ചെറുകിട വ്യാപാരികൾക്കടക്കം ആശ്വാസമാവുകയാണ്. കോവിഡ് നിയന്ത്രണത്തെ തുടർന്ന് അടച്ചിട്ട ഹോട്ടലുകളടക്കമുള്ള കച്ചവടകേന്ദ്രങ്ങൾ ഇപ്പോൾ തിരിച്ചുവരവിെൻറ പാതയിലാണ്.
കോവിഡ് സുരക്ഷ മുൻകരുതലുകളുടെയും തിരക്ക് നിയന്ത്രിക്കുന്നതിെൻറയും ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ ഒാൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം നേരത്തെ ഏർപ്പെടുത്തിയിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ഒാൺലൈൻ ബുക്ക് ചെയ്തവർക്കാണ് പ്രഥമ പരിഗണന. വരുമാന വർധന ലക്ഷ്യമിട്ട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ഭക്ഷ്യമേളകൾക്കടക്കം തുടക്കമിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.