ഡിസംബർ പിറന്നു; മൂന്നാറിൽ പുതിയ സീസൺ
text_fieldsമൂന്നാർ: സന്ദർശക തിരക്കിെൻറ രണ്ട് സീസണുകൾ നഷ്ടമായ മൂന്നാർ, ഡിസംബറിനെ വരവേൽക്കുന്നത് പുതിയ പ്രതീക്ഷകളോടെ. ഡിസംബർ മുതൽ ആരംഭിക്കുന്നതാണ് മൂന്നാറിലെ വിനോദസഞ്ചാര കാലം.
മുൻ വർഷങ്ങളിൽ കോവിഡ് മൂലം നഷ്ടപ്പെട്ട തിരക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര രംഗത്തുള്ളവർ. മൂന്നാറിലെ പ്രധാന ആകർഷണങ്ങളായ രാജമല, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയൻറ് എന്നിവിടങ്ങളെല്ലാം സന്ദർശകർക്കായി ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സൗകര്യമാണ് സഞ്ചാരികൾക്കായി എല്ലായിടത്തും ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ സഞ്ചാരികളെത്തുന്ന വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ വിപുലീകരിച്ച വിശ്രമ കേന്ദ്രങ്ങൾക്കൊപ്പം പുതിയ ഓർക്കിഡോറിയവും തയാറായി. മാട്ടുപ്പെട്ടി, കുണ്ടള ജലാശയങ്ങളിൽ വൈദ്യുതി ബോർഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മാട്ടുപ്പെട്ടി ജലാശയത്തിെൻറ തീരങ്ങളിൽ ഇത്തവണ കാട്ടാനക്കൂട്ടത്തെയും കൂടുതൽ കാണാൻ കഴിയുന്നുണ്ട്. ടൂറിസ്റ്റ് ഗൈഡുകളും ഹോട്ടൽ ഉടമകളും വലിയ പ്രതീക്ഷയിലാണ്. സ്വകാര്യ ടൂർ ഓപറേറ്റർമാർക്കൊപ്പം കെ.എസ്.ആർ.ടി.സി നടത്തുന്ന പ്രത്യേക ടൂർ പാക്കേജും മൂന്നാറിന് ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.