കേരളത്തിലെ ആദ്യ ഇക്കോ സെന്സിറ്റിവ് ആസ്ട്രോ ടൂറിസം സെൻറര്‍ മഞ്ഞംപൊതിക്കുന്നില്‍
text_fieldsകാസർകോട്: കേരളത്തിലെ ആദ്യ ഇക്കോ സെന്സിറ്റിവ് ആസ്ട്രോ ടൂറിസം സെൻറര്‍ മഞ്ഞംപൊതിക്കുന്നില്‍ ഒരുങ്ങുന്നു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിക്കും. കാഞ്ഞങ്ങാട് നഗരത്തിെല മാവുങ്കാലിന് സമീപത്തുള്ള മഞ്ഞംപൊതിക്കുന്നിെൻറ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുക.
മഞ്ഞംപൊതിക്കുന്നിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിെൻറ പശ്ചാത്തലത്തില്‍ വർണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, അറബിക്കടല്‍ എന്നിവയുടെ ദൂരക്കാഴ്ച ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലസ്കോപ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയൻറുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവയും സജ്ജീകരിക്കും.
രാത്രികാലങ്ങളിലെ ആകാശക്കാഴ്ചകള്‍
മഞ്ഞംപൊതിക്കുന്ന് ഇക്കോ സെന്സിറ്റിവ് ആസ്ട്രോ ടൂറിസം സെൻററാകുന്നതോടെ മലമുകളില്‍ ആധുനിക ടെലസ്കോപിൽ രാത്രി ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കും. റിസപ്ഷന് സോണ്‍, ഫ്ലവര്‍ സോണ്‍, പാര്‍ക്കിങ് സോണ്‍, ഫെസിലിറ്റി സോണ്‍, ഫൗണ്ടെയ്ന് ആൻഡ് ആസ്ട്രോ സോണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ റിസപ്ഷന്, ടൂറിസം വകുപ്പ് നല്കുന്ന ഫണ്ടില്‍ ജലധാരയും പാര്‍ക്കിങ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചരിവുകളും ടെലസ്കോപ്പും ബൈനോക്കുലറും മരത്തോപ്പുകളും ഫൗണ്ടെയ്ന് പ്ലാസയും പദ്ധതിയുടെ ഭാഗമാകും.
രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. 150 കാറുകള്‍ക്കും 20 ബസുകള്‍ക്കും 500 ടുവീലറുകള്‍ക്കും ഒരേസമയം നിർത്താവുന്ന പാര്‍ക്കിങ് സോണാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മഞ്ഞംപൊതിക്കുന്നില്‍ എത്തിച്ചേരാം
കാസര്‍കോട് നഗരത്തില്‍നിന്ന് 31 കിലോമീറ്ററും കാഞ്ഞങ്ങാടുനിന്ന് അഞ്ച് കിലോമീറ്ററും മംഗളൂരുവിൽനിന്ന് 94 കിലോമീറ്ററുമാണ് മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം. എന്‍.എച്ച് 66ലൂടെ എളുപ്പം പദ്ധതി പ്രദേശത്തേക്കെത്താം. കണ്ണൂര്‍ വിമാനത്താവളത്തിൽനിന്നും 92 കിലോമീറ്ററും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാൻഡില്‍നിന്നും അഞ്ച് കിലോമീറ്റര്‍ വീതവുമാണ് മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.