മലക്കപ്പാറ 'ആനവണ്ടി' ഹിറ്റ്: ഇനി വാഗമണ്ണിലേക്ക്
text_fieldsആലപ്പുഴ: യാത്രക്കാരുടെ മനംകവരുന്ന 'ആനവണ്ടി' മലക്കപ്പാറ ഉല്ലാസയാത്ര ഹിറ്റായതോടെ ഇനി വാഗമണ്ണിലേക്ക്. വിനോദസഞ്ചാരം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽനിന്ന് മലക്കപ്പാറയിലെ 'വനയാത്ര' ജനപ്രിയമായതോെടയാണ് കുറഞ്ഞ ചെലവിൽ വാഗമൺ, പരുന്തുംപാറ വിനോദയാത്ര ഈമാസം 19ന് നടത്തുന്നത്. ആളുകളുടെ എണ്ണം വർധിച്ചതോടെ രണ്ട് സർവിസാകും ഓടുക. ഇതിനൊപ്പം ക്രിസ്മസ്, പുതുവർഷ ആഘോഷത്തിെൻറ ഭാഗമായി 25നും 26നും മനക്കപ്പാറയിലേക്കും വാഗമണ്ണിലേക്കും വീണ്ടും സഞ്ചാരം ഒരുക്കും.
ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വാഗമണ്ണിെല പ്രകൃതിസൗന്ദര്യമാണ് ഇതിൽ പ്രധാനം. ലോകത്തിലെ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ നാഷനൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ 10 വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.
പശ്ചിമഘട്ടത്തിെൻറ അതിരിൽ സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ അടി ഉയരത്തിലുള്ള വാഗമണ്ണിലെ തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, മൊട്ടക്കുന്നുകൾ, പൈൻ മരക്കാടുകൾ എന്നിവയാണ് പ്രത്യേകത. ഗ്രാമീണകാഴ്ചകൾക്കൊപ്പം കാടിെൻറ നൈർമല്യം അടുത്തറിയാൻ സഹായകരമാണ് പരുന്തുംപാറ ശാന്തമായ ദൃശ്യം. 26ന് മലക്കപ്പാറയിലേക്ക് വീണ്ടും വിനോദയാത്ര നടത്തും. പുലർച്ച 4.45 പുറപ്പെടുന്ന ബസിൽ ഒരാൾക്ക് 600 രൂപയാണ് നിരക്ക്. അതിരപ്പള്ളി വ്യൂ പോയൻറ്, ചാർപ്പ വെള്ളച്ചാട്ടം, ആനക്കയംപാലം, ഷോളയാർ ഡാം, പെൻ സ്റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ പ്രകൃതിഭംഗി ആസ്വദിച്ച് തിരികെ രാത്രി 10ന് ആലപ്പുഴയിൽ എത്തുന്നവിധമാണ് ക്രമീകരണം. ഇതിൽ 60 കി.മീ. വനത്തിലൂടെയാണ് സഞ്ചാരം. വിനോദസഞ്ചാരത്തിൽനിന്ന് നല്ല വരുമാനം കിട്ടുന്നതോടെ കൂടുതൽ മേഖലയിലേക്ക് സർവിസുകൾ നടത്താനും ആലോചനയുണ്ട്.
നിലവിൽ വാഗമൺ, പരുന്തുംപാറ, അരിപ്പ, മലക്കപ്പാറ യാത്രയുടെ ബുക്കിങ് പുരോഗമിക്കുകയാണ്. വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്രക്ക് 450 രൂപയാണ് നിരക്ക് (ഭക്ഷണം, എൻട്രി ഫീസ് ഒഴികെ). ഫോൺ: 0477 2252501. മൊബൈൽ: 9895505815, 9447904613, 9656277211.
അരിപ്പയിലേക്കുള്ള ടൂർപാജേക്കിൽ ട്രക്കിങ്ങുണ്ട്. മൂന്നുനേരത്തെ ഭക്ഷണവും വന്യജീവി സങ്കേതത്തിലേക്കുള്ള പ്രവേശനഫീസ് ഉൾെപ്പടെ ഒരാൾക്ക് 1000 രൂപയാണ് ചെലവ്. വനം വകുപ്പിെൻറ ഗൈഡും ഒപ്പമുണ്ടാകും. അപൂർവയിനം പക്ഷികളെയും വന്യജീവികളെയും കാണാനുള്ള അവസരമുണ്ട്.
പുലർച്ച അഞ്ചിന് പുറപ്പെട്ട് രാത്രി തിരികെയെത്തും. 18നും 50നും ഇടയിൽ ആരോഗ്യമുള്ളവരെയാണ് പരിഗണിക്കുക. ഉല്ലാസയാത്രക്കൊപ്പം വരുമാനലക്ഷ്യമിട്ട് തീർഥാടന സർവിസും ആരംഭിച്ചിട്ടുണ്ട്. കൊല്ലൂർ മൂകാംബി ക്ഷേത്രത്തിലേക്ക് സൂപ്പർ ഡീലക്സ് ബസ് എല്ലാശനിയാഴ്ചയും സർവിസ് നടത്തും.
വൈകീട്ട് നാലിന് പുറപ്പെട്ട് ഞായറാഴ്ച രാത്രി എട്ടിന് തിരിച്ചെത്തുന്നവിധമാണ് യാത്ര. ഒരാൾക്ക് 907രൂപയാണ് ചാർജ്. ഈമാസം 19ന് ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവത്തോടനുബന്ധിച്ച് സ്പെഷൽ സർവിസുണ്ട്. വൈകീട്ട് മൂന്നിന് യാത്രതിരിക്കുന്ന ബസിൽ വൈക്കം, ചോറ്റാനിക്കര ക്ഷേത്രങ്ങളും സന്ദർശിക്കാനുള്ള അവസരമുണ്ട്. 350 രൂപയാണ് നിരക്ക്.
ടൂർ പാക്കേജ് കാഴ്ചകൾ
• ഈരാറ്റുപേട്ട അരുവിത്തുറ പള്ളി
• വാഗമൺ വ്യൂ പോയൻറ്
• വാഗമൺ കുരിശുമല
• വാഗമൺ മെഡോസ്
(ഷൂട്ടിങ് പോയൻറ്, മൊട്ടക്കുന്നുകൾ)
• സൂയിസൈഡ് പോയൻറ്
• തടാകം
• ഏലപ്പാറ തേയില പ്ലാേൻറഷൻ
• കുട്ടിക്കാനം പൈൻ ഫോറസ്റ്റ്
• പരുന്തുംപാറ
• കുട്ടിക്കാനം വെള്ളച്ചാട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.