അടച്ചിട്ടത് അഞ്ച് വർഷം; ഒടുവിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി പാരിസിലെ മ്യൂസിയം
text_fieldsപാരിസിലെ
പാരിസ്: ഏതൊരു സഞ്ചാരിയുടേയും സ്വപ്ന നഗരമാണ് ഫ്രാഞ്ച് തലസ്ഥാന നഗരിയായ പാരിസ്. അവിടുത്തെ പ്രശസ്തമായ മ്യൂസിയമാണ് മ്യൂസി കാര്‍ണാവാലെറ്റ് മ്യൂസിയം. 1888ൽ പണിത ഇൗ മ്യൂസിയം കഴിഞ്ഞ അഞ്ച് വർഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, നീണ്ട കാത്തിരിപ്പിനൊടുവിൽ മ്യൂസിയം മെയ് 29 മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് അധികൃതർ. നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു മ്യൂസിയം ദീർഘ കാലത്തേക്ക് അടച്ചിട്ടത്.
പാരിസ് നഗരത്തിെൻറ ചരിത്രം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മ്യൂസിയം ഏകദേശം 480 കോടി രൂപ മുടക്കിയാണ് അഞ്ച് വർഷം കൊണ്ട് നവീകരിച്ചിരിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന മ്യൂസി കാര്‍ണാവാലെറ്റ് മ്യൂസിയത്തിൽ മിസോലിത്തിക്ക് കാലഘട്ടം മുതല്‍ നവോത്ഥാന കാലഘട്ടം വരെയുള്ള പല ശേഖരങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
കോവിഡ് മൂന്നാം തരംഗത്തിെൻറ ഭീതിയെ തുടർന്ന് മാർച്ച് 18ന് പാരിസിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഒരുമാസം നീണ്ട കർശന നിയന്ത്രണങ്ങൾക്ക് ശേഷം നഗരത്തിലേക്ക് വിദേശ സഞ്ചാരികൾ വന്നുതുടങ്ങിയിട്ടുണ്ട്. മ്യൂസിയം സന്ദർശിക്കുന്ന സഞ്ചാരികള്‍ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.