Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യുനെസ്​കോ ഭൂപടത്തിൽ ഇടംപിടിച്ച്​ സൗദിയിലെ ഫറസാൻ ദ്വീപ സമൂഹം
cancel
camera_alt

യുനെസ്​കോ ഭൂപടത്തിൽ ഇടംപിടിച്ച​ സൗദിയിലെ ഫറസാൻ ദ്വീപ സമൂഹം

Homechevron_rightTravelchevron_rightTravel Newschevron_rightയുനെസ്​കോ ഭൂപടത്തിൽ...

യുനെസ്​കോ ഭൂപടത്തിൽ ഇടംപിടിച്ച്​ സൗദിയിലെ ഫറസാൻ ദ്വീപ സമൂഹം

text_fields
bookmark_border

ജിദ്ദ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത്​ ജിസാൻ മേഖലയി​ൽ ചെങ്കടലിൽ സ്ഥിതിചെയ്യുന്ന ഫറസാൻ ദ്വീപ സമൂഹം യു​നെസ്​കോ ഭൂപടത്തിൽ പ്രവേശിച്ചു. ​െഎക്യരാഷ്​ട്ര സഭക്ക്​ കീഴിലെ വിദ്യാഭ്യാസ, സാംസ്​കാരിക, ശാസ്​ത്ര സംഘടനയായ യു​െനസ്​കോയുടെ മനുഷ്യ​െൻറയും ജൈവ മേഖലയുടെയും ഭൂപട അടയാളപ്പെടുത്തൽ (മാൻ ആൻഡ്​​ ബയോസ്ഫിയർ പ്രോഗ്രാം നെറ്റ്‌വർക്ക്) പരിപാടിയിലാണ്​​​ ഫറസാൻ ദ്വീപുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഈ വിവരം പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ദ്വീപുകളുടെ മനോഹരവും ആകർഷകവുമായ ചിത്രങ്ങൾ നിറഞ്ഞുകഴിഞ്ഞു​.

ഏകദേശം മൂന്നു വർഷം നീണ്ടുനിന്ന സൗദി സൊസൈറ്റി ഫോർ ഹെരിറ്റേജ് പ്രിസർവേഷ​െൻറ ശ്രമങ്ങൾക്കെടുവിലാണ്​ പാരിസ്ഥിതിക വൈവിധ്യവും അപൂർവ വന്യജീവികളുമുള്ള ഫറസാൻ ദ്വീപുകൾ യു​െനസ്​കോയിൽ ഇടം പിടിച്ചത്​. സാംസ്കാരിക മന്ത്രാലയത്തി​െൻറ അഭിലാഷങ്ങളും വിഷൻ 2030െൻറ ലക്ഷ്യങ്ങളും അന്താരാഷ്​ട്ര വേദികളിൽ, പ്രത്യേകിച്ച് യുനെസ്കോയുടെ പട്ടികയിൽ സൗദിയുടെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവനയാണ്​ ഇതിലൂടെ ഉണ്ടായിരിക്കുന്നത്​.

ദ്വീപുകളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇതു സഹായകമാകും. 8,20,000 ഹെക്ടർ വിസ്തൃതിയുള്ള യമ​ൻ അതിർത്തിക്കടുത്ത് സൗദിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് ഫറസാൻ ദ്വീപുകളെന്നും ചെങ്കടലിന്​ തെക്ക്​ പ്രധാനപ്പെട്ട ജൈവവ്യവസ്ഥ രൂപപ്പെടുന്ന സമുദ്ര, ഭൗമ ആവാസവ്യവസ്ഥകൾ ഉൾപ്പെടുന്നതാണെന്നും യു​നെസ്​കോ പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു.

യുനെസ്​കോയിൽ ഇടംപിടിക്കുന്ന സൗദി അറേബ്യയിലെ ആദ്യത്തെ ദ്വീപ്​ സമൂഹമാണിത്​. അപൂർവവും പ്രാദേശികവുമായ മൃഗങ്ങളും സസ്യങ്ങളും ഉള്ളതിനാൽ അസാധാരണ ദ്വീപ്​ സമൂഹത്തിൽ ഫറസാൻ ഉൾപ്പെടുമെന്നും യുനെസ്​കോ വ്യക്തമാക്കി. 1971ൽ ആണ്​ 'മാൻ ആൻഡ്​​ ബയോസ്ഫിയർ പ്രോഗ്രാം നെറ്റ്‌വർക്ക് (മാബ്​)' ആരംഭിച്ചത്​. ലോകമെമ്പാടുമുള്ള പ്രകൃതിദത്തവും ജീവശാസ്ത്രപരവുമായ കരുതൽ ശേഖരങ്ങൾക്ക് ശാസ്ത്രീയ മാനദണ്ഡങ്ങളും ആവശ്യകതകളും നിശ്ചയിച്ച്​ മൃഗങ്ങളിലോ സസ്യങ്ങളിലോ ഉള്ള ജൈവവൈവിധ്യത്തിലും പാരിസ്ഥിതിക വൈവിധ്യത്തിലും സുസ്ഥിരത കൈവരിക്കുന്നതിനാണ്​ പ്രോഗ്രാമിലുടെ ശ്രദ്ധചെലുത്തുന്നത്​​. പരിസ്ഥിതി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മനുഷ്യ പ്രവർത്തനങ്ങളാൽ ഉണ്ടാകുന്ന ജൈവമണ്ഡലത്തിലെ മാറ്റങ്ങളെ തിരിച്ചറിയുന്നതിനും വിലയിരുത്തുന്നതിനും ഭൂപട അടയാളപ്പെടുത്തൽ പരിപാടി ലക്ഷ്യമിടുന്നുവെന്നും യുനെസ്​കോ വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNESCOFarasan IslandSaudi Arabia
News Summary - Farasan Island Saudi Arabia UNESCO
Next Story