വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടിത്തം; അണച്ചത് നാലു മണിക്കൂർ കൊണ്ട്
text_fieldsകല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടിത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപടര്‍ന്നത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാലു മണിക്കൂർ നടത്തിയ ശ്രമത്തിനൊടുവിലാണ് തീ പൂർണമായി നിയന്ത്രണ വിധേയമാക്കിയത്.
ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തീപിടുത്തമുണ്ടായത്. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു. ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.
വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാൽ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനായി. സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതൻ, ഐ. ജോസഫ്, സി.ടി. സൈദലവി, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ കെ.എം. ഷിബു, മോഹനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അനൂപ്, നിബിൽ ദാസ്, ശ്രീരാജ്, സതീഷ്, ഹോം ഗാർഡ് ശശി, ഷാജൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.