ജമ്മുകശ്മീരിൽ നിന്ന് വിമാനങ്ങളുടെ രാത്രി സർവീസിന് തുടക്കം
text_fieldsശ്രീനഗർ: ജമ്മുകശ്മീരിൽ നിന്ന് വിമാനങ്ങളുടെ രാത്രി സർവീസിന് തുടക്കം. ശ്രീനഗറിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 19.15ന് ഡൽഹിയിലേക്കായിരുന്നു ഗോ എയർ വിമാനത്തിന്‍റെ സർവീസ്.
വിമാന സർവീസിന് ആശംസകൾ അറിയിക്കാൻ ജമ്മുകശ്മീർ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂറും വിമാനത്താവളത്തിലെത്തിയിരുന്നു. ഇത് പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും ജമ്മുകശ്മീരിന്റെ വ്യോമഗതാഗതത്തിൽ പുരോഗതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര മേഖലക്കും പുതിയ സർവീസ് കരുത്താകും. രാത്രി സർവീസ് തുടങ്ങണമെന്നുള്ളത് ട്രാവൽ ഓപ്പറേറ്റർമാരുടേയും ടൂർ എജൻറുമാരുടേയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു. വേനൽക്കാലത്ത് വിമാനങ്ങളുടെ എണ്ണം വീണ്ടും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.