എല്ലാ ടൂറിസ്റ്റ് വാഹനങ്ങളിലും മാലിന്യ സഞ്ചി കരുതണമെന്ന് നിർദേശം
text_fieldsഗാങ്ടോക്ക്: സിക്കിമിലേക്ക് പ്രവേശിക്കുന്ന എല്ലാ ടൂറിസ്റ്റ് വാഹനങ്ങളും ഇനി നിർബന്ധമായും വലിയ മാലിന്യ സഞ്ചി ഉണ്ടായിരിക്കണമെന്ന് ഉത്തരവ്. ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
പുതിയ ഉത്തരവിനെക്കുറിച്ചും മാലിന്യം നിക്ഷേപിക്കാൻ സഞ്ചികൾ കരുതേണ്ടതിനെക്കുറിച്ചും യാത്രക്കാരെ അറിയിക്കേണ്ടത് ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, വാഹന ഡ്രൈവർമാർ എന്നിവരുടെ ഉത്തരവാദിത്തമായിരിക്കും. ടൂറിസ്റ്റ് വാഹനങ്ങൾ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകളുണ്ടാകും. ലംഘിക്കുന്ന യാത്രക്കാരിൽനിന്ന് പിഴ ഈടാക്കുകയും ചെയ്യും.
പരിസ്ഥിതി സുസ്ഥിരത എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കുന്നു. മാലിന്യ സംസ്‌കരണത്തെക്കുറിച്ചും പാരിസ്ഥിതിക സുസ്ഥിരതയെക്കുറിച്ചും വിനോദസഞ്ചാരികളെ ബോധവത്കരിക്കുന്നതിന് ബോധവൽക്കരണ കാമ്പയിനുകൾ നടത്തുമെന്നും അധികൃതർ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് സിക്കിം. ഹിമാലയൻ മടിത്തട്ടിലെ മനോഹര കാഴ്ചകൾക്കായി വർഷം 20 ലക്ഷത്തിലേറെ സന്ദർശകരാണ് സിക്കിമിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.