കെ.എസ്.ആർ.ടി.സിയെ രക്ഷിച്ച് ഗവി; ഉല്ലാസയാത്രയിൽ കുതിപ്പ്, സഞ്ചാരികൾ 1000 കടന്നു
text_fieldsആലപ്പുഴ: വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ഉല്ലാസയാത്രക്ക് വൻ സ്വീകാര്യത. ആലപ്പുഴയിലെ വിവിധ ഡിപ്പോകളിൽനിന്ന് ബജറ്റ് ടൂറിസം വഴി ഗവിയിലേക്ക് എത്തിയ യാത്രക്കാരുടെ എണ്ണം 1000 കടന്നു. ഇതുവരെയുള്ള വരുമാനം 16.53 ലക്ഷം പിന്നിട്ടു. ജില്ലയിലെ ഏഴ് ഡിപ്പോകളിൽനിന്ന് രണ്ടരമാസം വിനോദസഞ്ചാര ട്രിപ്പുകൾ നടത്തിയാണ് ഈ വരുമാന നേട്ടമുണ്ടാക്കിയത്. ഡിസംബർ-542, ജനുവരി-404, ഫെബ്രുവരി-106 (ഇതുവരെ) എന്നിങ്ങനെയാണ് ഗവിയിലേക്ക് പോയ സഞ്ചാരികളുടെ എണ്ണം. വ്യാഴാഴ്ച ചേർത്തലയിൽനിന്നുള്ള സംഘം ഗവികാഴ്ച കണ്ടുമടങ്ങിയപ്പോഴാണ് ആയിരം മറികടന്നത്.
വെള്ളിയാഴ്ച ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് 38 യാത്രക്കാരുടെ സംഘം പുറപ്പെടും. ഇതോടെ കെ.എസ്.ആർ.ടി.സിയിലൂടെ കാഴ്ചകാണാൻ ഗവിയിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം 1052 ആയി ഉയരും. ഡിസംബറിൽ-8,60,750 രൂപയും ജനുവരിയിൽ 6,22,550 രൂപയും ഫെബ്രുവരിയിൽ 1,15,300 രൂപയും നേടിയാണ് വരുമാനനേട്ടം 16,53,700 ൽ എത്തിയത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ഗവിയിലേക്ക് കൂടുതൽ ട്രിപ്പുകൾ നടത്തുമെന്ന് ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർ ഷെഫീഖ് ഇബ്രാഹിം അറിയിച്ചു.
ഈമാസം 16ന് കായംകുളം ഡിപ്പോയിൽനിന്ന് ഗവി-പരുന്തുംപാറ ട്രിപ്. ഉച്ചഭക്ഷണം, ബോട്ടിങ്, എൻട്രി ഫീസ്, ബസ്ചാർജ് എന്നിവയടക്കം ഒരാൾക്ക് 1550രൂപയാണ് നിരക്ക്. ബുക്കിങ്ങ്: 9605440234. ഹരിപ്പാട്, മാവേലിക്കര, ആലപ്പുഴ, എടത്വ, ചെങ്ങന്നൂർ ഡിപ്പോകളിൽനിന്നും ഗവി-പരുന്തുംപാറ ട്രിപ് ഈമാസം 11, 22 തീയതികളിൽ. ഹരിപ്പാടുനിന്ന് 1600 രൂപ, ബുക്കിങ്: 9947812214. ഈമാസം 14, 18,19 തീയതികളിൽ മാവേലിക്കരയിൽ നിന്നുള്ള ട്രിപ്പിന് 1500 രൂപ. ബുക്കിങ്: 9446313991. ഈമാസം 14ന് ആലപ്പുഴയിൽനിന്ന് 1700, ബുക്കിങ്: 9895505815. ഈമാസം 24ന് എടത്വയിൽനിന്ന് -1550, ബുക്കിങ്: 9846475874. ഈമാസം 10, 24 തീയതികളിൽ ചെങ്ങന്നൂരിൽനിന്ന് -1450, ബുക്കിങ്: 9846373247.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.