Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
train
cancel
Homechevron_rightTravelchevron_rightTravel Newschevron_rightഒമ്പത്​ ട്രെയിനുകളിൽ...

ഒമ്പത്​ ട്രെയിനുകളിൽ ജനറൽ ടിക്കറ്റ്​ യാ​ത്ര അനുവദിച്ചു; സ്​റ്റേഷനുകളിൽ ടിക്കറ്റ്​ കൗണ്ടറുകൾ തുറക്കും

text_fields
bookmark_border

തിരുവനന്തപുരം: റിസർവ്​ ചെയ്യാതെ യാത്ര ചെയ്യാവുന്ന ഒമ്പത്​ എക്​സ്​പ്രസ്​ സ്​പെഷലുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ഒക്​ടോബർ ആറ്​ മുതൽ രണ്ട്​ ട്രെയിനുകൾ ഒാടിത്തുടങ്ങും. ശേഷിക്കുന്ന നാ​െലണ്ണം ഏഴ്​ മുതലും മൂന്നെണ്ണം എട്ട്​ മുതലും സർവിസ്​ ആരംഭിക്കും.

ജനറൽ ടിക്കറ്റുകൾ അനുവദിക്കും. ഇവ സർവിസ്​ നടത്തുന്ന റൂട്ടുകളിലെ സ്​റ്റേഷനുകളിലെല്ലാം ടിക്കറ്റ്​ കൗണ്ടറുകൾ തുറന്ന്​ പ്രവർത്തിക്കും. ഗുരുവായൂർ, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, ആലപ്പുഴ, തിരുവനന്തപുരം, നാഗർകോവിൽ, കന്യാകുമാരി എന്നീ റെയിൽവേ സ്​റ്റേഷനുകളിലെ വിശ്രമമുറികളും ഒക്​ടോബർ ഏഴ്​ മുതൽ തുറക്ക​ും​.

സ്​​റ്റേഷനുകളിലെ കാത്തിരിപ്പ്​​ കേന്ദ്രങ്ങൾ ഒക്​ടോബർ നാല്​ മുതൽ തുറക്കും. കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ചായിരിക്കും പ്രവർത്തനം. ഒക്​ടോബർ ആറ്​ മുതൽ പുതിയ സീസൺ ടിക്കറ്റുകൾ നൽകിത്തുടങ്ങും.

ഒക്​ടോബർ ആറ്​ മുതൽ തുടങ്ങുന്ന ട്രെയിനുകൾ: ​

06448 എറണാകുളം-ഗുരുവായൂർ എക്​സ്പ്രസ്​ സ്​പെഷൽ): എറണാകുളത്ത്​ നിന്ന്​ രാത്രി 7.50ന്​ പു​റപ്പെട്ട്​ 10.30ന്​ ഗുരുവായൂരിലെത്തും.

06640 തിരുവനന്തപുരം-പുനലൂർ എക്​സ്പ്രസ്​ സ്​പെഷൽ: വൈകീട്ട്​ 5.05ന്​ തിരുവനന്തപുരത്ത്​ നിന്ന്​ പുറപ്പെട്ട്​ രാത്രി 8.15 ന്​ പുനലൂരിലെത്തും.​

ഒക്​ടോബർ ഏഴ്​ ​മുതൽ​:

06439 ഗുരുവായൂർ-എറണാകുളം എക്​സ്പ്രസ്​ സ്​പെഷൽ: ഗുരുവായൂരിൽ നിന്ന്​ രാവിലെ 6.50ന്​ പുറപ്പെട്ട്​ ​രാവിലെ 9.25ന്​ എറണാകുളത്തെത്തും.

06449 എറണാകുളം-ആലപ്പുഴ എക്​സ്പ്രസ്​ സ്​പെഷൽ: രാവിലെ 7.20ന്​ എറണാകുളം ജങ്​ഷനിൽനിന്ന്​ പുറപ്പെട്ട്​ ഒമ്പതിന്​ ആലപ്പുഴയിലെത്തും.

06452 ആലപ്പുഴ-എറണാകുളം എക്​സ്പ്രസ്​ സ്​പെഷൽ: ആലപ്പുഴയിൽ നിന്ന്​ വൈകീട്ട്​ ആറിന്​ പുറപ്പെട്ട്​ 7.35ന്​ എറണാകുളത്തെത്തും.

06639 പുനലൂർ-തിരുവനന്തപുരം എക്​സ്പ്രസ്​ സ്​പെഷൽ: പുനലൂരിൽനിന്ന്​ രാവിലെ 6.30ന്​ പുറപ്പെട്ട്​ 9.30ന്​ തിരുവനന്തപുരത്തെത്തും.​

ഒക്​ടോബർ എട്ട്​ മുതൽ​:

06431 കോട്ടയം-കൊല്ലം എക്​സ്പ്രസ്​ സ്​പെഷൽ: പുലർ​ച്ച 5.30ന്​ കോട്ടയത്ത്​ നിന്ന്​ പുറപ്പെട്ട്​ രാവി​െല 7.50ന്​ കൊല്ലത്തെത്തും.

06425 കൊല്ലം-തിരുവനന്തപുരം എക്​സ്പ്രസ്​ സ്​പെഷൽ: വൈകീട്ട്​ 3.50ന്​ കൊല്ലത്ത്​ നിന്ന്​ പു​റപ്പെട്ട്​ ​വൈകീട്ട്​ 5.45ന്​ തിരുവനന്തപുരത്തെത്തും.

06435 തിരുവനന്തപുരം-നാഗർകോവിൽ എക്​സ്പ്രസ്​ സ്​പെഷൽ: വൈകീട്ട്​ ആറിന്​ തിരുവനന്തപുരത്ത്​ നിന്ന്​ പുറപ്പെട്ട്​ 7.55ന്​ നാഗർകോവിലിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traingeneral ticket
News Summary - General ticket travel allowed on nine trains; Ticket counters will be opened at stations
Next Story