ഫാസ്ടാഗ് ഫെബ്രുവരി 15 മുതൽ നിർബന്ധം; ഉത്തരവ് തിരുത്തി കേന്ദ്രം
text_fieldsന്യൂഡൽഹി: ഫാസ്ടാഗ് നിർബന്ധമാക്കിയുള്ള ഉത്തരവിൽ മാറ്റം വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഫെബ്രുവരി 15 മുതലാവും ഫാസ്ടാഗ് നിർബന്ധമാക്കുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്.
രാജ്യത്തുള്ള ടോൾ പ്ലാസകളിൽ 75 മുതൽ 80 ശതമാനം വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടന്ന് പോകുന്നത്. ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യം. ഫാസ്ടാഗ് നിർബന്ധമാക്കുന്നതിന് മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങളും ടോൾ പ്ലാസകളിൽ ഒരുക്കണം. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കു. ഫാസ്ടാഗിന്റെ ലൈനിൽ ടാഗില്ലാതെ വാഹനങ്ങൾ എത്തിയാൽ ഇരട്ടി തുക ടോളായി ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.