സഞ്ചാരികളെ കാത്ത് വാഗമണ്ണില്‍ ഹരിത ചെക്ക്പോസ്റ്റും കാവല്‍ക്കാരും
text_fieldsതൊടുപുഴ: വാഗമൺ ടൂറിസം കേന്ദ്രത്തിെൻറ അഞ്ച് പ്രവേശന കവാടങ്ങളിലും രാവുംപകലും പ്രവര്‍ത്തിക്കുന്ന ഹരിതചെക്ക് പോസ്റ്റുകളും കാവല്‍ക്കാരും. പ്ലാസ്റ്റിക്കും കുപ്പിയും കടലാസും തുടങ്ങി വാഗമണ്ണിെൻറ മനോഹര ഭൂപ്രകൃതിക്ക് ഹാനിവരുത്തുന്നതൊന്നും അവിടെയെത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ജാഗ്രത.
സംസ്ഥാനത്തെ ആദ്യ ഹരിത ടൂറിസം ഇടമാണ് വാഗമണ്‍. അതിര്‍ത്തികളിലെല്ലാം വാഹനങ്ങളെയും യാത്രികരെയും സ്വാഗതം ചെയ്യുന്നത് ഹരിത ചെക്ക്പോസ്റ്റുകളും ഹരിതകര്‍മ സേനാംഗങ്ങളുമാണ്. വാഹനത്തില്‍ പ്ലാസ്റ്റിക് കുപ്പികളോ മിഠായികവറോ തുടങ്ങി വലിച്ചെറിയാനുള്ളതെന്തെങ്കിലും കരുതിയിട്ടെങ്കില്‍ അവരത് വാങ്ങും. ഹരിത ചെക്ക്പോസ്റ്റിെൻറ പ്രവര്‍ത്തനത്തിനുള്ള 10 രൂപയുടെ രസീതും നല്‍കും.
തുണിസഞ്ചിയോ മറ്റ് പ്രകൃതി സൗഹൃദ ഉല്പന്നങ്ങളോ വാങ്ങണമെങ്കില്‍ ചെക്ക്പോസ്റ്റിന് സമീപത്തെ ഗ്രീന്‍ കൗണ്ടറുകളില്‍ കിട്ടും. ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ഷോപ്പുകള്‍ വേറെയുമുണ്ട്. വെള്ളംകുടിച്ച കുപ്പികള്‍ വഴിയില്‍ ക്രമീകരിച്ച ബോട്ടില്‍ ബൂത്തുകളില്‍ നിക്ഷേപിക്കാം. യഥാസമയം അത് നീക്കാന്‍ ഹരിതകര്‍മ സേനാംഗങ്ങളുണ്ട്.
ഇവയെല്ലാം സംഭരിച്ചു സൂക്ഷിക്കുന്നതിന് രണ്ട് സംഭരണ കേന്ദ്രങ്ങളും (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) സജ്ജമാണ്. വാഗമണ്‍ നേരിട്ടിരുന്ന രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ജില്ല ഭരണകൂടവും ഹരിതകേരളം മിഷനും മുന്‍കൈയെടുത്ത് ഏലപ്പാറ പഞ്ചായത്തുമായി ചേര്‍ന്നുനടത്തിയ ഇടപെടലുകളാണ് മാറ്റത്തിന് തുടക്കംകുറിച്ചത്.
ടൗണില്‍ കടകളില്‍നിന്നോ മറ്റോ ഉണ്ടാകുന്ന ജൈവ മാലിന്യം പഞ്ചായത്തിെൻറ തുമ്പൂര്‍മൂഴി സംസ്കരണ പ്ലാൻറില്‍ വളമാക്കുകയാണ്. ഏലപ്പാറ പഞ്ചായത്തും ഹരിതകേരള മിഷനും ചേര്‍ന്ന് നടപ്പാക്കിയ 'വഴികാട്ടാന്‍ വാഗമണ്‍' എന്ന പദ്ധതിയിലൂടെ വാഗമണ്‍ പ്രദേശത്ത് വന്ന മാറ്റങ്ങളാണിവ. സംസ്ഥാനത്തെ ആദ്യ ഹരിത ചെക്ക്പോസ്റ്റുകൾ ഏലപ്പാറ പഞ്ചായത്തിലേതാണെന്ന് ഹരിതകേരളം മിഷന് എക്സിക്യൂട്ടിവ് വൈസ് ചെയര്പേഴ്സൻ ഡോ. ടി.എന്‍. സീമ പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ ഹരിത ചെക്ക്പോസ്റ്റുകൾ
സംസ്ഥാനത്തെ ആദ്യത്തേതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹരിത ചെക്ക്പോസ്റ്റുകളുമാണ് വാഗമണ്ണിലേത്. ഏലപ്പാറ ടൗണ്‍, വട്ടപ്പതാല്‍, പുള്ളിക്കാനം, വാഗമണ്‍ (വഴിക്കടവ്), ചെമ്മണ്ണ് എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളോടനുബന്ധിച്ചാണ് അഞ്ച് ഗ്രീന്‍ കൗണ്ടറുകളും.
പ്രമുഖ ടൂറിസം പോയൻറുകളായ മൊട്ടക്കുന്ന്, പൈന്‍വാലി പാര്‍ക്കിങ് ഗ്രൗണ്ട്, പൈന്‍ വാലി കവാടം, വാഗമണ്‍, വാഗമണ്‍ ടീ ജങ്ഷന് എന്നിവിടങ്ങളിലാണ് ഗ്രീന്‍ ഷോപ്പുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
ഗ്രീന്‍ഷോപ്പുകളില്‍ പരിസ്ഥിതി സൗഹൃദ ബദലുകളും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സംവിധാനങ്ങളുമെല്ലാം ഒരുക്കിവരുകയാണ്. വാഗമണ്ണിലേക്കുള്ള ഉപ്പുതറ, ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം, വഴിക്കടവ് എന്നീ അഞ്ച് റൂട്ടുകളും ഹരിത ഇടനാഴികളാക്കുന്നത് മുന്‍നിര്‍ത്തിയാണ് ക്രമീകരണങ്ങളെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.