കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹിമാചൽ; സഞ്ചാരികൾക്കും നിയന്ത്രണം
text_fieldsഷിംല: കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് ഹിമാചൽപ്രദേശ്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഹിമാചൽപ്രദേശ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഹിമാചൽപ്രദേശിലെത്തുന്ന സഞ്ചാരികൾക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
72 മണിക്കൂറിന് മുെമ്പടുത്ത ആർ.ടി.പി.സി.ആർ കോവിഡ് നെഗറ്റീവ് ഫലമാണ് ഹിമാചൽപ്രദേശിലെത്താൻ യാത്രക്കാർക്ക് വേണ്ടത്. വിനോദസഞ്ചാരത്തിനായി സംസ്ഥാനത്ത് എത്തുന്നവർക്കാണ് നിയന്ത്രണം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ രേഖയെങ്കിലും വേണം.
നേരത്തെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഹിമാചൽപ്രദേശിൽ സഞ്ചാരികളുടെ എണ്ണം വൻതോതിൽ ഉയർന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.