അവധിക്കാലം ഭൂതത്താൻകെട്ടിൽ
text_fieldsകോതമംഗലം: ആറുമാസത്തെ ഇടവേളക്കുശേഷം ഭൂതത്താൻകെട്ട് ഡാമിെൻറ ഷട്ടറുകൾ അടച്ചു. ജലനിരപ്പുയർന്നതോടെ ബോട്ടിങ്ങിനുള്ള ഒരുക്കവും തുടങ്ങി.
വെള്ളിയാഴ്ച ഏതാനും ബോട്ടുകൾ സർവിസ് ആരംഭിച്ചു. ക്രിസ്മസ്-പുതുവത്സര അവധിയാരംഭിക്കുന്ന ശനിയാഴ്ച മുതൽ മുഴുവൻ ബോട്ടുകളും സർവിസ് ആരംഭിക്കും. 50 പേർക്ക് വീതമുള്ള മൂന്ന് ഹൗസ്ബോട്ടും ഒമ്പത് പേർക്കിരിക്കാവുന്ന ഏഴ് സ്പീഡ് ബോട്ടുകളുമാണിവിടെയുള്ളത്.
രണ്ട് ടൂറിസം സീസണുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇക്കുറി കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ്. ഡാമിെൻറ 15 ഷട്ടറുകളിൽ 13ഉം അടച്ചു. കുടിവെള്ള പദ്ധതികൾക്കായി രണ്ട് ഷട്ടറുകൾ 30 സെ.മീ. വീതം തുറന്നിട്ടുണ്ട്. ഇപ്പോഴത്തെ ഡാമിലെ ജലനിരപ്പ് 34 മീറ്ററാണ്. ജലനിരപ്പ് 34.95 മീറ്ററിലെത്തുന്നതോടെ കനാലുകൾ തുറക്കുന്നതിന് മുന്നോടിയായി ട്രയൽ നടത്തി.
ജനുവരി ഒന്നുമുതൽ കനാലുകളിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങും. ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പെരിയാറിലൂടെയുള്ള ബോട്ട് സവാരി. തട്ടേക്കാട്, കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി, നേര്യമംഗലം വരെ ബോട്ടിലൂടെ കാടിെൻറ ഭംഗി ആസ്വദിച്ച് സവാരി നടത്താം.
പഴയ ഭൂതത്താൻകെട്ടിലേക്ക് കാനന വീഥിയിലൂടെയുള്ള യാത്രയും രസകരമാണ്. ഡാമിെൻറ ഷട്ടർ വീണതോടെ പെരിയാർ വിനോദ സഞ്ചാരത്തിനൊപ്പം കുടിവെള്ളത്തിനും കാർഷിക മേഖലയിലെ ജലസേചനത്തിനും തുടക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.