കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ഹോങ്കോങ്
text_fieldsബീജിങ്: കോവിഡിന്റെ ഭാഗമായുളള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഹോങ്കോങ്. ഇനി മുതൽ ഹോങ്കോങ്ങിലെത്തുന്നവർ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമല്ല. ചില സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പൊതുസ്ഥലത്ത് മാസ്ക് തുടരുമെന്നും ഹോങ്കോങ് നഗര ഭരണകൂടം അറിയിച്ചു.
ലോകത്ത് ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സ്ഥലങ്ങളിലൊന്നാണ് ഹോങ്കോങ്. ഇതിനൊപ്പം പൊതുയിടങ്ങൾ 12 പേർ മാത്രമേ ഒത്തുചേരാവു എന്ന വ്യവസ്ഥയിലും ഭരണകൂടം ഇളവ് വരുത്തിയിട്ടുണ്ട്. ഉയർന്ന വാക്സിനേഷൻ നിരക്കാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ കാരണമെന്ന് ഹോങ്കോങ് ഭരണാധികാരി ജോൺ ലീ പറഞ്ഞു.
ജനസംഖ്യയിൽ 93 ശതമാനത്തിൽ രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. 83 ശതമാനം പേർക്ക് മൂന്ന് ഡോസ് വാക്സിൻ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ വ്യത്യസ്തമായി സ്വന്തമായി വാക്സിൻ ഹോങ്കോങ് വികസിപ്പിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.