Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightപ്രകൃതിയുടെ...

പ്രകൃതിയുടെ വിസ്മയച്ചെപ്പായി ഇലവീഴാപ്പൂഞ്ചിറ: മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാറില്ല

text_fields
bookmark_border
idukki Ilaveezhapoonchira
cancel
camera_alt

ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

കാ​ഞ്ഞാ​ർ: സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 3200 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ. പ്ര​കൃ​തി സൗ​ന്ദ​ര്യം കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഏ​ത് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തോ​ടും കി​ട​പി​ടി​ക്കു​മെ​ങ്കി​ലും കാ​ര്യ​മാ​യി ജ​ന​ശ്ര​ദ്ധ​യി​ല്‍ വ​ന്നി​ട്ടി​ല്ല. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യാ​ണ് കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

മ​ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ ഇ​ല​ക​ള്‍ വീ​ഴാ​റി​ല്ല. ഈ ​ഒ​രു അ​വ​സ്ഥ​യി​ല്‍നി​ന്നാ​ണ് ഇ​ല​വീ​ഴാ പൂ​ഞ്ചി​റ​യെ​ന്ന പേ​ര് ല​ഭി​ച്ച​ത്. താ​ഴ്‌​വ​ര​യി​ലെ ത​ടാ​ക​ത്തി​ലും ഇ​ല​ക​ള്‍ വീ​ഴാ​റി​ല്ല. എ​പ്പോ​ഴും നൂ​ലു​പോ​ലെ മ​ഴ​പെ​യ്യു​ന്ന പൂ​ഞ്ചി​റ​യു​ടെ താ​ഴ്‌​വ​ര കു​ട​യ​ത്തൂ​ര്‍, തോ​ണി​പ്പാ​റ, മാ​ങ്കു​ന്ന് മ​ല​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ എ​ന്ന പേ​രി​ന്​ മ​ഹാ​ഭാ​ര​ത ക​ഥ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന്​ പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. വ​ന​വാ​സ​കാ​ല​ത്ത് പാ​ണ്ഡ​വ​ർ ഈ ​സ്ഥ​ല​ത്ത് വ​സി​ച്ചി​രു​ന്ന​താ​യും ഭീ​മ​സേ​ന​ൻ നി​ർ​മി​ച്ച ഈ ​കു​ള​ത്തി​ൽ പാ​ഞ്ചാ​ലി സ്ഥി​ര​മാ​യി നീ​രാ​ടാ​ൻ എ​ത്തി​യി​രു​ന്നു എ​ന്നു​മാ​ണ് ഐ​തി​ഹ്യം.

പാ​ഞ്ചാ​ലി​യു​ടെ സൗ​ന്ദ​ര്യ​ത്തി​ൽ ചി​ല ദേ​വ​ന്മാ​ർ ആ​കൃ​ഷ്​​ട​രാ​യി. ഇ​ത് മ​ന​സ്സി​ലാ​ക്കി​യ ഇ​ന്ദ്ര​ൻ ത​ടാ​ക​ത്തി​ന് മ​റ​യാ​യി നി​ർ​മി​ച്ച​താ​ണ​ത്രെ കു​ട​യ​ത്തൂ​ര്‍, തോ​ണി​പ്പാ​റ, മാ​ങ്കു​ന്ന് മ​ല​ക​ൾ. മ​ല​യു​ടെ ഒ​രു​വ​ശ​ത്ത് ഗു​ഹ​യു​മു​ണ്ട്. തൊ​ടു​പു​ഴ​യി​ല്‍നി​ന്ന് മു​ട്ടം മേ​ലു​കാ​വ് വ​ഴി 20 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ല്‍ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ലെ​ത്താം. കൂ​ടാ​തെ കാ​ഞ്ഞാ​റി​ൽ​നി​ന്ന്​ കൂ​വ​പ്പ​ള്ളി ച​ക്കി​ക്കാ​വ് വ​ഴി ഒ​മ്പ​തു​കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചും ഇ​വി​ടെ​യെ​ത്താം. ഇ​വി​ടെ​നി​ന്ന്​ നോ​ക്കി​യാ​ൽ ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍ ജി​ല്ല​ക​ൾ കാ​ണാ​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel newsIlaveezhapoonchira
News Summary - Ilaveezhapoonchira is a marvel of nature
Next Story