വിനോദ സഞ്ചാര ഭൂപടത്തിലേക്ക് പുത്തൂർ
text_fieldsതൃശൂർ: വിനോദ സഞ്ചാര ഭൂപടത്തിലേക്ക് ഒല്ലൂർ നിയോജക മണ്ഡലത്തിലെ പുത്തൂരും. ഏഷ്യയിലെ രണ്ടാമത്തെ സുവോളജിക്കൽ പാർക്കിൽ നിർമാണം പൂർത്തിയായ ആദ്യഘട്ടം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, പക്ഷികൾ, കാട്ടുപോത്ത് എന്നിവയുടെ ആവാസ ഇടങ്ങൾ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, ആശുപത്രി സമുച്ചയം എന്നിവയാണ് വൈകീട്ട് നാലിന് ഓൺലൈനിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ മേയ് മാസത്തിനകം സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും.
മൂന്നാംഘട്ടം നിർമാണത്തിൽ ഉൾപ്പെടുന്ന വെള്ളം എത്തിക്കാനുള്ള സംവിധാനവും ചുറ്റുമതിൽ നിർമാണവും പൂർത്തയായതായി കെ. രാജൻ എം.എൽ.എയും പാർക്ക് ഡയറക്ടർ കെ. ദീപയും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
136.86 ഹെക്ടർ വനഭൂമിയിൽ ആസ്ട്രേലിയക്കാരൻ ജോൺ കോയുടെ നേതൃത്തിലാണ് സുവോളജിക്കൽ പാർക്ക് രൂപകൽപന ചെയ്തത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. 360 കോടി രൂപയാണ് ചെലവ്. അതിൽ 309.75 കോടി അനുവദിച്ചു. 269.75 കോടി കിഫ്ബിയിൽനിന്ന് 40 കോടി സംസ്ഥാന സർക്കാർ വിഹിതവുമാണ്.
വിവിധ ജീവികൾക്ക് തനത് ആവാസ വ്യവസ്ഥയൊരുക്കി ഒമ്പത് മേഖലയായി തിരിക്കും. വൃക്ഷങ്ങളും മുളങ്കാടുകളുമുള്ള പാർക്ക് നിർമാണം പൂർത്തിയാവുേമ്പാൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പക്ഷിമൃഗാദികളെ എത്തിക്കും. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ പരിശോധനക്കുശേഷം സന്ദർശകർക്ക് അനുമതി നൽകുന്ന കാര്യം തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.