അഭിമാന നിറവിൽ ദൈവത്തിൻെറ സ്വന്തം നാട്; കേരള ടൂറിസത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം
text_fieldsതിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച ആഗോള പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പരിശ്രമിക്കുന്ന കേരള ടൂറിസത്തിന് ഈ വര്‍ഷത്തെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ) ഗ്രാന്‍ഡ് പുരസ്കാരം. വിപണനവിഭാഗത്തില്‍ കേരള ടൂറിസത്തിെൻറ ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചാരണപരിപാടിക്കാണ് പുരസ്കാരം.
ബീജിങ്ങില്‍ നടന്ന തത്സമയ െവര്‍ച്വല്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് പുരസ്കാരപ്രഖ്യാപനമുണ്ടായത്. പാറ്റായുടെ മൂന്ന് ഗ്രാന്‍ഡ് അവാര്‍ഡുകളിലൊന്നാണ് കേരള ടൂറിസം സ്വന്തമാക്കിയത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, പാറ്റാ സി.ഇ.ഒ ഡോ. മാരിയോ ഹാര്‍ഡി, മക്കാവോ ഗവണ്‍മെൻറ് ടൂറിസം ഓഫിസ് ഡയറക്ടര്‍ മറിയ ഹെലേന ദേ സെന്ന ഫെര്‍ണാണ്ടസ് എന്നിവര്‍ പുരസ്കാരദാനചടങ്ങില്‍ പങ്കെടുത്തു. ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചാരണ പരിപാടി മികവുറ്റതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ദുരന്തങ്ങള്‍ക്ക് നടുവില്‍നിന്ന് കരകയറാന്‍ കേരള ടൂറിസത്തിന് ഈ പുരസ്കാരം പ്രചോദനമേകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ആഗോളാടിസ്ഥാനത്തില്‍ 62 സ്ഥാപനങ്ങളില്‍നിന്നും 121 വ്യക്തികളില്‍നിന്നുമാണ് ഇത്തവണ പാറ്റാ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ഉണ്ടായിരുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളടങ്ങുന്ന പാനലാണ് പുരസ്കാരനിര്‍ണയം നടത്തിയത്.
ദൈവത്തിൻെറ സ്വന്തം നാട്ടിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാൻ കേരള ടൂറിസം വകുപ്പ് വിദേശ രാജ്യങ്ങളില്‍ നടത്തിയ ഔട്ട്‌ഡോര്‍ ക്യാമ്പയിനായിരുന്നു #HumanByNature. കേരളത്തിലെ സാധാരണക്കാരുടെയും നാട്ടിൻപുറത്തിൻെറയും നദികളുടെയും സൗന്ദര്യം ഒപ്പിയെടുത്ത ക്യാമ്പയിൻ കേരള ടൂറിസത്തിന് വേണ്ടി ഒരുക്കിയത് സ്റ്റാർക്ക് കമ്മ്യൂണിക്കേഷനാണ്.
മുൻ വർഷങ്ങളിലും ടൂറിസം മേഖലയിൽ ഏറ്റവും വിലമതിക്കുന്ന അംഗീകരങ്ങളിൽ ഒന്നായ പി.എ.ടി.എ അവാർഡുകൾ കേരള ടൂറിസം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.