പുതിയ വിനോദയാത്രാ പാക്കേജുമായി ഐ.ആർ.സി.ടി.സി
text_fieldsകോഴിക്കോട്: ഉത്തരഖണ്ഡിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളും ക്ഷേത്രങ്ങളും സന്ദർശിക്കുന്ന ദേവഭൂമി ഉത്തരഖണ്ഡ് യാത്രക്കുള്ള ഭാരത് ഗൗരവ് മാനണ്ഡ് എക്സ്പ്രസ് ജൂലൈ 12ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഉത്തരഖണ്ഡിലെ നൈനിറ്റാൾ, അൽമോറ, കൗസാനി എന്നീ പ്രദേശങ്ങൾ സന്ദർശിക്കുന്ന ഈ യാത്രാ പാക്കേജ് 11 രാത്രിയും 12 പകലും അടങ്ങുന്നതാണ്. സ്റ്റാൻഡേർഡ് കാറ്റഗറിക്ക് 28020 രൂപയും ഡീലക്സ് കാറ്റഗറിക്ക് 35,340 രൂപയുമാണ് നിരക്ക്. ലേ ലഡാക്, ഡൽഹി, ജയ്പുർ, ആഗ്ര ഉൾപ്പെടുന്ന ഗോൾഡൻ ട്രയാങ്കിൾ, അന്തമാൻ തുടങ്ങിയ വിമാനയാത്രകളും മറ്റു നിരവധി യാത്രകളും സ്ഥാപനം ഒരുക്കുന്നുണ്ട്.
വിവരത്തിന് www.irtctourism.com എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ജോയന്റ് ജനറൽ മാനേജർ സാം ജോസഫ്, വിനോദ് നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.