കാഴ്ചകൾ അസ്തമിക്കുന്ന കടപ്പുറമായി ഫോർട്ട്കൊച്ചി
text_fieldsകടപ്പുറത്ത് അടിഞ്ഞുകൂടിയ പോളപ്പായൽ മാലിന്യങ്ങൾ
ഫോർട്ട്കൊച്ചി: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ ഫോർട്ട്കൊച്ചി കടപ്പുറത്തിെൻറ ശോച്യാവസ്ഥക്ക് പരിഹാരമാകാതെ തുടരുന്നു. കോവിഡ് പ്രതിസന്ധിയിൽ ടൂറിസം മേഖല കരകയറിത്തുടങ്ങുന്നതിനിടെ ഫോർട്ട്കൊച്ചി കടപ്പുറത്തേക്ക് നിരവധി ആഭ്യന്തര സഞ്ചാരികളെത്തുന്നുണ്ടെങ്കിലും കടപ്പുറത്തിെൻറ അവസ്ഥ മനം മടുപ്പിക്കുകയാണ്.
മാലിന്യങ്ങൾ നിറഞ്ഞും നടപ്പാത ഉൾപ്പെടെ പൊട്ടിത്തകർന്നും കാൽനടപോലും ദുസ്സഹമായി മാറി. കുറച്ച് തീരം വെച്ചെങ്കിലും പായൽ മാലിന്യങ്ങൾ മൂലം ഇങ്ങോട്ട് ഇറങ്ങാൻ പോലുമാവാത്ത അവസ്ഥയാണ്.
ടൈലുകൾ തകർന്ന നടപ്പാതയിൽ തട്ടി വീണ് അപകടങ്ങൾ പതിവായിട്ടും അധികൃതർ പുലർത്തുന്ന നിസ്സംഗത ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കോടികൾ ഫോർട്ട്കൊച്ചി കടപ്പുറത്തിെൻറ വികസനത്തിന് െചലവഴിച്ചെങ്കിലും അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. ശാസ്ത്രീയമായി രീതിയിൽ പദ്ധതികൾ നടപ്പാക്കാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം ഇതെല്ലാം ഇല്ലാതാകുന്ന സാഹചര്യമാണ്. വകുപ്പുകൾ തമ്മിെല ഏകോപനമില്ലായ്മയും പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ടൂറിസം വകുപ്പിനുപുറെമ നഗരസഭ, റവന്യൂ, കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി എന്നിവയും ടൂറിസം മേഖലയിലെ വിവിധ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നു.
സി.എസ്.എം.എൽ കൂടി വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്തതോടെ ആകെ താറുമാറായി. മേഖലയിലെ റോഡുകളുടെയും ഓടകളുടേയുമൊക്കെ നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിലാണ്. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പലതവണ യോഗങ്ങൾ ചേർന്നെങ്കിലും ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫോർട്ട്കൊച്ചി കടപ്പുറം സന്ദർശിക്കുകയും വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തതിലാണ് ഇപ്പോൾ ടൂറിസം മേഖല പ്രതീക്ഷയർപ്പിച്ചിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.