Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mysore
cancel
Homechevron_rightTravelchevron_rightTravel Newschevron_rightമൈസൂരുവിലെത്തുന്ന...

മൈസൂരുവിലെത്തുന്ന സഞ്ചാരികൾക്ക്​ കുടകിലേത്​ പോലെ പുതപ്പ്​​ നിരോധനമുണ്ടോ? നിലപാട്​ വ്യക്​തമാക്കി അധികൃതർ

text_fields
bookmark_border

കഴിഞ്ഞ ആഴ്ചയാണ്​​ കർണാടകയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുടകിൽ അധികൃതർ കോവിഡിന്‍റെ ഭാഗമായി കൂടുതൽ നിയ​ന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​. രോഗികളുടെ എണ്ണം വർധിച്ചതിനാൽ സഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിട്ടു. ഹോട്ടലുകളും റിസോർട്ടുകളും തുറക്കാമെങ്കിലും സഞ്ചാരികൾക്ക്​ പുതപ്പ്​ നൽകുന്നതിൽ വിലക്കേർപ്പെടുത്തി. ഇതോടെ മൈസൂരുവിലും പുതപ്പ്​ നിരോധനമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.

എന്നാൽ, അതിന്​ മറുപടിയുമായി അധികൃതർ തന്നെ എത്തിയിരിക്കുകയാണ്​. മൈസൂരുവിൽ വിനോദസഞ്ചാരികൾക്ക്​ പുതപ്പ് നിരോധനം ഉണ്ടാകില്ലെന്ന് മന്ത്രി എസ്.ടി. സോമശേഖർ പറഞ്ഞു. എല്ലാ സഞ്ചാര കേന്ദ്രങ്ങളും തുറക്കും. അതേസമയം, കോവിഡ്​ നിയന്ത്രണങ്ങൾ തുടരും.

ഒരു ലക്ഷം ഡോസ് കോവിഡ്​ വാക്സിൻ മൈസൂരു ജില്ലക്ക്​ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം ഡോസുകൾ വേണമെന്നാണ്​ ആവശ്യപ്പെട്ടിരുന്നത്​. ഒരു ലക്ഷം ഡോസുകൾ ഉടൻ നൽകാമെന്നും ബാക്കി ഘട്ടം ഘട്ടമായി നൽകുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാർക്കറ്റുകൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ജില്ല ഭരണകൂടം കോവിഡ് പരിശോധന തുടരും- മന്ത്രി പറഞ്ഞു. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണെന്ന്​ കാണിച്ച്​ ഡെപ്യൂട്ടി കമീഷണർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ കർണാടക സർക്കാർ ഉത്തരവ്​ റദ്ദാക്കി.

മൈസൂരുവിന്‍റെ സമ്പദ്​വ്യവസ്​ഥയുടെ പ്രധാന ഘടകമാണ്​ ടൂറിസം. കുടകിലേതുപോലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടിയാൽ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇനിയൊരു സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിക്കുന്നത്​ അങ്ങേയറ്റം ദോഷകരമാണെന്ന്​ ടൂറിസം മേഖലയിലുള്ളവർ വ്യക്​തമാക്കുന്നു.

പ്രതിവർഷം 3.5 ദശലക്ഷം സന്ദർശകരാണ്​ കർണാടകയിൽ എത്താറ്​. ഇതിൽ നല്ലൊരു ശതമാനം പേരും മൈസൂരു സന്ദർശിക്കാതെ മടങ്ങാറില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mysorekarnataka
News Summary - Is there a blanket ban for tourists visiting Mysore like in Kodagu? The authorities have clarified their position
Next Story