2022 അവസാനം വരെ അതിർത്തികൾ അടച്ചിടാനൊരുങ്ങി സഞ്ചാരികളുടെ പ്രിയനാട്
text_fields2022 അവസാനം വരെ രാജ്യത്തിെൻറ അതിർത്തികൾ അടച്ചിടാൻ സാധ്യതയുണ്ടെന്ന് വ്യ്കതമാക്കി ആസ്‌ട്രേലിയൻ വാണിജ്യ^ടൂറിസം മന്ത്രി ഡാൻ തെഹാൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ സന്ദർശകരെ വിലക്കൽ നിർബന്ധമായിരിക്കുകയാണ്. ആസ്‌ട്രേലിയയെ കോവിഡ് രഹിതമായി നിലനിർത്താൻ ഇത്തരം നിരോധനം നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആസ്‌ട്രേലിയൻ അതിർത്തികൾ എപ്പോഴാണ് വീണ്ടും തുറക്കുകയെന്നതിൽ യാതൊരു ഉറപ്പുമില്ല. ചിലപ്പോഴത് അടുത്തവർഷം അവസാനം വരെ നീണ്ടുപോകാം. രാജ്യം മുമ്പ് ന്യൂസിലാൻഡുമായി എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വർധിച്ചതോടെ ഇത് താൽക്കാലികമായി നിർത്തിയെന്നും തെഹാൻ പറഞ്ഞു.
കണക്കുകൾ പ്രകാരം കോവിഡിന് മുമ്പ് ആസ്ട്രേലിയയിലേക്ക് ഒാരോ മാസവും ദശലക്ഷം സന്ദർശകരാണ് വരാറുണ്ടായിരുന്നത്. നിലവിലത് 7000 ആയി ചുരുങ്ങി. യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളാണ് ഇവിടെയുള്ളത്. എല്ലാവർക്കും 14 ദിവസം ക്വാറൈൻറൻ നിർബന്ധമാണ്.
ഇന്ത്യയിൽനിന്നടക്കം ആസ്ട്രേലിയ യാത്രക്കാരെ വിലക്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽനിന്ന് വരുന്നവർക്ക് ജയിൽ ശിക്ഷയും അമിത പിഴയും ഇൗടാക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് പ്രതിേഷധങ്ങൾക്ക് കാരണമായതോടെ തീരുമാനം പിൻവലിച്ചു. നിലവിൽ ഇന്ത്യയിൽ കുടുങ്ങിയ ആസ്‌ട്രേലിയൻ പൗരൻമാരെ കൊണ്ടുപോകാൻ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.