അതുക്കും മേലെ...
text_fieldsരാജ്യം ദേശീയ ദിന ആഘോഷങ്ങളിലേക്ക് കിടക്കുന്നതിെൻറ തലേദിവസം ഡിസംബർ ഒന്നിന് വാദി ലിത്ബയിൽ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. അഡ്വഞ്ചർ സ്ക്വാഡ് ഹൈക്കിങ് ഗ്രൂപ്പിലെ 18 പേർ ഒപ്പമുണ്ടായിരുന്നു. ഒമാൻ അതിർത്തിയോട് ചേർന്ന യു.എ.ഇയിലെ ഏറ്റവും ഉയരുമുള്ള ജബൽ ജൈസ് ട്രൂ സമ്മിറ്റായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദേശീയ ദിനത്തിൽ ജബൽജൈസിലേക്ക് 22 കിലോമീറ്റർ ഹൈക്കിങ് നടത്തിയിരുന്നു.
ഇത്തവണ 50ാ ദേശീയ ദിനത്തിൽ 50 കിലോമീറ്റർ ഹൈക്കിങ് നടത്തണമെന്നായിരുന്നു ആഗ്രഹം. ഈ ലക്ഷ്യം മുൻനിർത്തിയാണ് 1934 മീറ്റർ ഉയരമുള്ള ട്രൂസമ്മിറ്റിലേക്ക് നടത്തം തുടങ്ങിയത്. വാദി ലിത്ബയിൽ നിന്ന് സ്റ്റയർവേസ് ടു ഹെവൻ റൈറ്റ് ബാങ്ക് വഴിയായിരുന്നു യാത്ര. റാസൽഗാഷ് വില്ലേജിലെ പാകിസ്താനി സുഹൃത്താണ് ഉച്ചഭക്ഷണം ഒരുക്കിയത്. ഇത് വലിയൊരു ആശ്വാസമായിരുന്നു. 22 കിലോമീറ്റർ ആദ്യ ദിവസം പൂർത്തിയാക്കി. ജബൽ ജൈസിെൻറ ഒബ്സർവേഷൻ ഡെക്കിലായിരുന്നു ആദ്യ ദിവസം സമാപിച്ചത്.
ഇവിടെ തങ്ങിയ ശേഷം തൊട്ടടുത്ത ദിവസം രാവിലെ യാത്ര തുടർന്നു. ബാക്കിയുള്ളവർ ഇവിടെ യാത്ര അവസാനിപ്പിച്ചതിനാൽ ഞാനും ഇജാസ് അസ്ലമും ഹംസ പറമ്പിലും മാത്രമായിരുന്നു രണ്ടാം ഘട്ട യാത്രക്കുള്ളത്. ലക്ഷ്യം പൂർത്തിയാക്കണമെങ്കിൽ ഇനിയും 28 കിലോമീറ്റർ ദൂരമുണ്ട്. നന്നായി വിശ്രമിച്ചേശഷം രാവിലെ 11 മണിയോടെയാണ് യാത്ര തുടങ്ങിയത്. ചൂടില്ലാത്തതിനാലാണ് ഈ സമയം തെരഞ്ഞെടുത്തത്. ഇടക്ക് ഭക്ഷണം കിട്ടാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ ഭക്ഷണവും വെള്ളവും പേറിയായിരുന്നു യാത്ര.
ജബൽ ജൈസിെൻറ ലോവർ സെഗ്മെൻറിൽ അടുത്തിടെ തുറന്ന വഴിയിലൂടെയാണ് മലകയറിയത്. രാത്രി ഏഴ് മണിയോടെ ലക്ഷ്യസ്ഥാനത്തെത്തി. രണ്ട് ദിവസത്തിനിടെ 36 മണിക്കൂറെടുത്താണ് 50 കിലോമീറ്റർ താണ്ടിയത്. യു.എ.ഇയിലെ ഏറ്റവും നീളം കൂടിയ ഹൈക്കിങ് ട്രെയിലാണിത്. രാത്രി തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ സംവിധാനങ്ങളും കരുതിയിരുന്നു. ഹൈക്കിങിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന യു.എ.ഇ സർക്കാരിനും റാസൽഖൈമ ടൂറിസം ഡിപാർട്ട്മെൻറിനും ഞങ്ങളോടൊപ്പമുണ്ടായിരുന്ന അഡ്വഞ്ചർ സ്ക്വാഡ് ഗ്രൂപ്പിനും നന്ദി അർപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.