ജമ്മുകശ്മീരിലെ ആരാധനാലയങ്ങൾ ആഗസ്റ്റ് 16ന് തുറക്കും; വൈഷ്ണോദേവി ക്ഷേത്രത്തിലും ഭക്തരെ അനുവദിക്കും
text_fieldsശ്രീനഗർ: ജമ്മുകശ്മീരിലെ ആരാധനാലയങ്ങൾ ആഗസ്റ്റ് 16 മുതൽ തുറക്കുമെന്ന് അധികൃതർ. റെസി ജില്ലയിലെ പ്രശസ്ത ആരാധന കേന്ദ്രമായ വൈഷ്ണോദേവി ക്ഷേത്രവും തുറക്കുമെന്ന് ക്ഷേത്ര ബോർഡ് അറിയിച്ചു.
കോവിഡ് രൂക്ഷമായതിനെ തുടർന്ന് മെയ് 18നാണ് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര കേന്ദ്രസർക്കാർ തടഞ്ഞത്. പിന്നീട് ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും കോവിഡ് കൂടിയതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാവും ഭക്തരെ അനുവദിക്കുകയെന്ന് ക്ഷേത്ര ബോർഡ് അറിയിച്ചു. ഭക്തർക്കുള്ള നിർദേശങ്ങൾ പിന്നീട് അറിയിക്കും. നിയന്ത്രണങ്ങളോടെ ഹെലികോപ്ടർ സർവീസ് ആരംഭിക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.