തിരിച്ചുവരവിെൻറ പാതയിൽ കച്ചേരിക്കടവ് വാട്ടർഹബ്
text_fieldsകോട്ടയം: രണ്ടുമാസം മുമ്പ് നവീകരിച്ച കച്ചേരിക്കടവ് വാട്ടർഹബ് തിരിച്ചുവരവിനൊരുങ്ങുന്നു. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട വാട്ടർഹബ് ടൂറിസം മേഖലയിലെ വൻസാധ്യതകളുമായാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
എട്ടുകോടി ചെലവഴിച്ച നവീകരിച്ച വാട്ടർഹബ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. വാട്ടർ സൈക്കിൾ, ബോട്ട് ടെർമിനൽ, പെടൽബോട്ട്, നടപ്പാത, കുട്ടികളുടെ പാർക്ക്, ഇരുനിലകളിലുള്ള വാച്ച് ടവർ എന്നിവ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
കച്ചേരിക്കടവ് ബോട്ടുജെട്ടി മുതൽ പുത്തൻതോട് വരെ നടപ്പാത സൗകര്യമുണ്ട്. പ്രഭാത, സായാഹ്നങ്ങളിൽ വ്യായാമ നടത്തത്തിന് പൊതുജനങ്ങൾ ഇവിടെയെത്തി തുടങ്ങിയിട്ടുണ്ട്. പുതുതായി ശീതീകരിച്ച റസ്റ്റാറൻറും ഒരാഴ്ചക്കുള്ളിൽ പ്രവർത്തനമാരംഭിക്കും. സഞ്ചാരികളുടെ സുഗമമായ ബോട്ട് യാത്രക്കായി ജലപാതയിലെ ആഴം വർധിപ്പിക്കുകയും പോളകളും നീക്കംചെയ്യാനുള്ള പദ്ധതികൾ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.