ഹിമാലയത്തിന്‍റെ അദ്ഭുതങ്ങളിലേക്ക് റൈഡ് പോകാം; കാർഗിൽ - ലേ പാത ഫെബ്രു. 27ന് തുറക്കും
text_fieldsസഞ്ചാരികളുടെയും റൈഡർമാരുടെയും ഇഷ്ട റൂട്ടായ കാർഗിൽ - ലേ ഹൈവേ ഫെബ്രുവരി 27 മുതൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ലഡാക്ക് ട്രാഫിക് എസ്.പിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. മഞ്ഞുവീഴ്ച കാരണം മാസങ്ങളായി ഈ പാത അടഞ്ഞുകിടക്കുകയായിരുന്നു.
കാർഗിലിന് സമീപമുള്ള സോജിലയിൽ ഗതാഗതം സുഗമമായി നടപ്പാക്കാൻ റോഡിന്‍റെ അവസ്ഥയെക്കുറിച്ചും വാഹനങ്ങളെ സംബന്ധിച്ചും യഥാസമയം വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരത്തോടെ മിനമാർഗിൽ ട്രാഫിക് വിഭാഗം ക്യാമ്പ് ഒരുക്കും. ഇവിടെ വിന്യസിച്ചിരിക്കുന്ന ജില്ല പൊലീസുമായി ചേർന്നാണ് ഇതിന്‍റെ പ്രവർത്തനം.
പാത തുറക്കുന്നതോടെ കശ്മീരിലെത്തുന്നവർക്ക് റോഡ് മാർഗം ലഡാക്ക് ഭാഗേത്തക്ക് കൂടി സഞ്ചരിക്കാനാവും. ലേയിൽനിന്ന് നുബ്ര വാലി, പാൻഗോങ് തടാകം ഭാഗങ്ങളിലേക്ക് ഇപ്പോൾ യാത്ര സാധ്യമാണ്. ഇതിനായി ഇന്നർലൈൻ പെർമിറ്റ് അനുവദിക്കുന്നുണ്ട്. അതേസമയം, ലഡാക്കിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.