ആളുകൾ ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏഴാം സ്ഥാനത്തെത്തി കുടക്
text_fieldsബംഗളൂരു: ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സെർച്ചിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനത്ത് എത്തി കർണാടകയിലെ കുടക് ജില്ല. ലോകത്തെ പ്രധാനപ്പെട്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഏഴാം സ്ഥാനത്താണ് ജില്ലയെത്തിയത്. കുടകിന്റെ പച്ചപ്പ് നിറഞ്ഞ വനങ്ങൾ കാലഭേദമില്ലാതെ എപ്പോഴും ജനങ്ങളെ ആകർഷിക്കാറുണ്ട്. ശൈത്യകാലത്തും മഴക്കാലത്തും കുടകിലേക്ക് സഞ്ചാരികൾ ഒഴുകിയെത്താറുണ്ട്.
2023ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കുടക് മൂന്നാം സ്ഥാനത്ത് എത്തി. ഗോവയാണ് പട്ടികയിൽ രണ്ടാമത്. കശ്മീർ ആറാം സ്ഥാനവും നിലനിർത്തി.മടിക്കേരി രാജസീറ്റ്, അബിവെള്ളച്ചാട്ടം, കാവേരി നിസർഗ ധാമ, ദുബ്ബാര എലിഫന്റ് ക്യാമ്പ്, ഇരുപ്പ് വെള്ളച്ചാട്ടം തുടങ്ങിയവയെല്ലാം കുടകിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ഒരു ലക്ഷം പേർ വരെ കുടകിലേക്ക് വിനോദസഞ്ചാരികളായി എത്താറുണ്ട്. മറ്റുള്ള ദിവസങ്ങളിൽ ശരാശരി 30,000 പേരാണ് കുടകിലേക്ക് എത്തുക. 4000ത്തോളം ഹോം സ്റ്റേകളും 1000 റിസോർട്ടുകളും കുടകിലുണ്ട്.
ഗോവ, ബാലി, ശ്രീലങ്ക, തയ്‍ലാൻഡ്, കശ്മീർ, ആൻഡമാൻ നിക്കോബാർ, ഇറ്റലി, സ്വിറ്റ്സർലാൻഡ് എന്നിവക്കൊപ്പമാണ് 2023ൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കുടകും ഇടംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.