ഇത് കേരള ടൂറിസം സാർ...
text_fieldsമലപ്പുറം: കഴിഞ്ഞ നാല് വർഷത്തിനിടെ (2021-24) കേരളത്തിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം ഉയർന്നു. 17.93 ലക്ഷം ഇക്കാലയളവിൽ കേരളം കാണാനെത്തി. ഓരോ വർഷവും വർധനയുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് കണക്ക് പ്രകാരം ഇക്കാലയളവിൽ കൂടുതൽ പേർ എത്തിയത് യു.എസ്സിൽ നിന്നാണ്- 2.31 ലക്ഷം. യു.കെക്കാണ് രണ്ടാം സ്ഥാനം-2.15 ലക്ഷം. 2024 മാത്രമെടുത്താൽ കൂടുതൽ വിദേശികളെത്തിയത് യു.കെയിൽ നിന്നാണ്.
കേരളത്തിലെത്തിയ വിദേശ സഞ്ചാരികൾ: 2021 -60,487, 2022-3.45 ലക്ഷം, 2023-6.49 ലക്ഷം,2024 -7.38 ലക്ഷം.
● സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണം , വിദേശങ്ങളിലെ ടൂറിസം മേളകളിലെ സാന്നിധ്യം, പ്രമുഖ ടൂർ ഓപറേറ്റർമാരുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവ വർധനക്ക് സഹായിച്ചു.
● വിവിധ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക് നവീകരിച്ച മൊബൈൽ ആപ്പും എ.ഐ ചാറ്റ് ബോട്ടും വെബ്സൈറ്റും വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
● നാല് വർഷത്തിനിടെ യു.എസ്.എയിൽ നിന്ന് 2.31 ലക്ഷം സഞ്ചാരികളെത്തി. യു.കെയിൽനിന്ന് 2.15 ലക്ഷം ആളുകളാണ് വന്നത്. പട്ടികയിൽ മാലിദ്വീപാണ് മൂന്നാമത് -1.15 ലക്ഷം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.