ആരോഗ്യ വിവരങ്ങൾ തത്സമയം അറിയാം; തായ്ലാൻഡിൽ പോകുന്നവർ ഇനി സ്മാർട്ട് ബാൻഡ് ധരിക്കണം
text_fieldsബാേങ്കാക്ക്: തായ്ലാൻഡിലേക്ക് പോകുന്ന വിദേശ സഞ്ചാരികൾ കോവിഡിെൻറ പശ്ചാത്തലത്തിൽ ഇനി ഡിജിറ്റൽ വ്റിസ്റ്റ് ബാൻഡ് അണിയേണ്ടി വരും. അധികൃതർക്ക് ഒാരോ സഞ്ചാരിയുടെയും ആരോഗ്യവിവരങ്ങൾ തത്സമയം മനസ്സിലാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം. പ്രധാനമായും താപനിലയാണ് ഇതുവഴി അറിയാൻ കഴിയുക. കൂടാതെ, വഴികൾ കണ്ടെത്താനും സഹായിക്കും.
നിവലിൽ തായ്ലാൻഡിലേക്ക് വരുന്ന സഞ്ചാരികൾക്ക് കേവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്. ഇതിന് പുറമെയാണ് സ്മാർട്ട് ബാൻഡ് കൂടി സർക്കാർ നിർബന്ധമാക്കുന്നത്.
തായ്ലാൻഡിലേക്ക് വിദേശ സഞ്ചാരികൾ വരാൻ തുടങ്ങിയിട്ടുണ്ട്. ഒക്ടോബറിൽ ചൈനയിൽനിന്നുള്ള സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു. ആപ്രിലിന് ശേഷം ആദ്യമായിട്ടാണ് ടൂറിസ്റ്റുകൾ എത്തുന്നത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മികച്ച രീതിയിലാണ് തായ്ലാൻഡ് കോവിഡിനെ പ്രതിരോധിച്ചിട്ടുള്ളത്. അതിനാൽ തന്നെയാണ് സഞ്ചാരികൾക്കായി വാതിലുകൾ അധികൃതർ തുറന്നിട്ടത്.
ഷാങ്ഹായിൽനിന്ന് ബാേങ്കാക്കിൽ പറന്നെത്തിയ സഞ്ചാരികൾ ഒരു മാസമാണ് ചെലവഴിക്കുന്നത്. ഇതിൽ 14 ദിവസം ക്വാറൻറീനിൽ കഴിയണം. സർക്കാർ അംഗീകൃത ആശുപത്രിയിലോ ഹോട്ടലിലോ ആണ് ഇവർ തങ്ങേണ്ടത്.
ടൂറിസത്തെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യമാണ് തായ്ലാൻഡ്. കോവിഡ് വ്യാപിച്ചതോടെ രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയെയും ഏറെ ബാധിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ ഇതിൽനിന്ന് മറികടക്കാനുള്ള ശ്രമത്തിലാണ് തായ്ലാൻഡ്. ഇതിെൻറ ഭാഗമായി സഞ്ചാരികൾക്ക് 90 ദിവസം കാലാവധിയുള്ള വിസയും അധികൃതർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.