Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅവധിക്കാലം...

അവധിക്കാലം ആനവണ്ടിയിലാകാം...

text_fields
bookmark_border
ksrtc
cancel

ക​ണ്ണൂ​ർ: വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് വി​വി​ധ ഉ​ല്ലാ​സ​യാ​​ത്ര പാ​ക്കേ​ജു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി. വ​യ​നാ​ട്, ഗ​വി, മൂ​ന്നാ​ർ, വാ​ഗ​മ​ൺ, കൊ​ച്ചി​യി​ൽനി​ന്നു​ള്ള ക​പ്പ​ൽ യാ​ത്ര തു​ട​ങ്ങി​യ ആ​ക​ർ​ഷ​ക​മാ​യ പാ​ക്കേ​ജു​ക​ളാ​ണ് ഇ​ക്കു​റി വേ​ന​ല​വ​ധി​ക്കാ​ല​ത്ത്. ഏ​പ്രി​ൽ ഏ​ഴി​ന് തു​ട​ങ്ങു​ന്ന ഗ​വി​യി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ് പു​തു​താ​യി ആ​രം​ഭി​ച്ച പാ​ക്കേ​ജ്.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​വു​ന്ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ളാ​ണ് ഉ​ല്ലാ​സയാ​ത്ര​ക്കാ​യി ഈ​ടാ​ക്കു​ന്ന​ത്. കൊ​ച്ചി ക​പ്പ​ൽയാ​ത്ര ഒ​ഴി​കെ​യു​ള്ള പാ​ക്കേ​ജു​ക​ളി​ൽ ആ​റു വ​യ​സ്സി​ന് മു​ക​ളി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രേ ടി​ക്ക​റ്റ് നി​ര​ക്കാ​ണ്. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും രാ​വി​ലെ 9.30ന് ​വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 10.30ന് ​തി​രി​ച്ചെ​ത്തും. മൂ​ന്നു നേ​ര​ത്തെ ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള ചെ​ല​വു​ക​ളു​ൾ​പ്പെ​ടു​ത്തി 1180 രൂ​പ​യാ​ണ് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്.

മൂ​ന്നാ​ർ, വാ​ഗ​മ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​രം​ഭി​ക്കു​ന്ന യാ​ത്ര മൂ​ന്നു രാ​ത്രി​യും ര​ണ്ടു പ​ക​ലും നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്. സ്ലീ​പ്പ​ർ ബ​സു​ക​ളി​ലാ​ണ് മൂ​ന്നാ​റി​ലേ​ക്കു​ള്ള യാ​ത്ര. യാ​ത്ര​യും താ​മ​സ സൗ​ക​ര്യ​വും മാ​ത്ര​മു​ൾ​പ്പെ​ടു​ന്ന ഈ ​പാ​ക്കേ​ജി​ന് 2500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. ഗ​വി​യി​ലേ​ക്ക് ഒ​രാ​ൾ​ക്ക് 5650 രൂ​പ​യാ​ണ് നി​ര​ക്ക്.

ഹൗ​സ് ബോ​ട്ടി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം മു​ത​ൽ ഭ​ക്ഷ​ണം, താ​മ​സം, ക്യാ​മ്പ് ഫ​യ​ർ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ​താ​ണ് 3900 രൂ​പ​യു​ടെ വാ​ഗ​മ​ൺ പാ​ക്കേ​ജ്. കേ​ര​ള ഇ​ൻ​ലാ​ൻഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ഡം​ബ​ര ക​പ്പ​ൽയാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​രം​ഭി​ച്ച ക​പ്പ​ൽയാ​ത്ര ഇ​തി​ന്റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. അ​ഞ്ചു മു​ത​ൽ പ​ത്തു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ടി​ക്ക​റ്റി​നി​ള​വു​ണ്ട്.

മു​തി​ർ​ന്ന​വ​ർ​ക്ക് 3850 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 2150 ആ​ണ് ഈ ​യാ​ത്ര​യു​ടെ ടി​ക്ക​റ്റി​ന്റെ വി​ല. ക​ണ്ണൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ നി​ല​വി​ൽ അ​ഞ്ചു ടൂ​ർ സ​ർ​വി​സു​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മ​റ്റു സ​ർ​വിസു​ക​ളാ​യ റാ​ണി​പു​രം-​ബേ​ക്ക​ൽ​കോ​ട്ട, പൈ​ത​ൽ​മ​ല-​പാ​ല​ക്ക​യം ത​ട്ട് തു​ട​ങ്ങി​യ​വ സീ​സ​ൺ അ​ല്ലാ​ത്ത​തി​നാ​ൽ താ​ൽ​ക്കാലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച ഉ​ല്ലാ​സയാ​ത്ര പാ​ക്കേ​ജ് ഒ​രു കോ​ടി​യി​ല​ധി​ക​മാ​ണ് ആ​ന​വ​ണ്ടി​ക്ക് സ​മ്പാ​ദി​ച്ചു​കൊ​ടു​ത്ത​ത്. 200ഓ​ളം വി​നോ​ദ​യാ​ത്ര​ക​ൾ ഇ​തു​വ​രെ ന​ട​ത്തി. ഇ​തി​നോ​ട​കം ത​ന്നെ ഏ​പ്രി​ൽ മാ​സ​ത്തെ ആ​ദ്യ ര​ണ്ടാ​ഴ്ച​ത്തെ പാ​ക്കേ​ജു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ബു​ക്കി​ങ്ങാ​യ​താ​യി യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ കെ.​ആ​ർ. ത​ൻ​സീ​ർ പ​റ​ഞ്ഞു.

യാത്രക്ക് ബുക്ക് ചെയ്യാം

കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ല്ലാ​സ​യാ​​ത്ര​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഫോ​ൺ വ​ഴി ബു​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യം. 9496131288/ 8098463675 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് യാ​ത്ര​ക​ൾ ബു​ക്ക് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ksrtc tripksrtcBudget tourism
News Summary - ksrtc-budget tourism
Next Story