കെ.എസ്.ആർ.ടി.സി വിനോദയാത്ര
text_fieldsകോഴിക്കോട്: അവധിക്കാലം ആഘോഷിക്കാൻ വിനോദയാത്രയുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ കോഴിക്കോട് ജില്ലയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നുണ്ട്.
ഏപ്രിൽ അഞ്ചിന് ഗവിയിലേക്കും ഏഴിന് മൂന്നാർ, ഒമ്പതിന് നെല്ലിയാമ്പതി, ആറിന് വാഗമൺ കുമരകം, കൂടാതെ വയനാട് തൊള്ളായിരംകണ്ടി, പെരുവണ്ണാമുഴി, കരിയാത്തുംപാറ, മലക്കപ്പാറ, മലമ്പുഴ, തൃശൂർ, ചാവക്കാട്, നിലമ്പൂർ, മൂകാംബിക. തനിച്ചും കൂട്ടായും യാത്രയിൽ പങ്കാളികളാകാം. ബുക്കിങ്ങിന് രാവിലെ 9.30 മുതൽ രാത്രി ഒമ്പതു വരെ 9846 100728, 9544477954, 99617 61708 നമ്പറുകളിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.