വിനോദ സഞ്ചാരികൾക്ക് ഡബിൾ ഡക്കറിൽ നഗരം ചുറ്റാം; കെ.എസ്.ആർ.ടി.സി 'സിറ്റി റൈഡ്' 18 മുതൽ
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരം സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേരുന്ന വിനോദ സഞ്ചാരികള്‍ക്കായി ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസ് കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് (KSRTC CITY RIDE) ഏപ്രിൽ 18ന് തുടക്കമാകും. വൈകുന്നേരം 6.45ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് പൊതു മരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും.
കുറഞ്ഞ കാലം കൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെ.എസ്.ആര്‍.ടി.സി ബഡ്ജെറ്റ് ടൂര്‍സ് ആണ് തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് നഗരം ചുറ്റികാണുന്നതിനാണ് ഈ സൗകര്യം ഒരുക്കുന്നത്.
വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവ്വീസ് നടത്തുന്നത്.
നിലവില്‍ വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡ് ( "NIGHT CITY RIDE" ) ഉം "രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡും( "DAY CITY RIDE") മാണ് നടത്തുന്നത്. ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ് നിരക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് വെൽക്കം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭ്യമാക്കും. ഡേ ആൻഡ് നൈറ്റ് റൈഡ് ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപയുട് ടിക്കറ്റും ലഭ്യമാകും. കെ.എസ്.ആര്‍.ടി.സി യുടെ ഈ നൂതന സംരംഭം തിരുവനന്തപുരത്ത് എത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാര സഞ്ചാരികൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.