കോവിഡിന്റെ മറവിൽ കുയിലിമല വ്യൂ പോയന്റ് പൂട്ടി; തുറക്കാൻ വനം വകുപ്പ് കനിയണം
text_fieldsചെറുതോണി: ജില്ല ആസ്ഥാനത്തെ അതിസുന്ദരമായ കുയിലിമല വ്യൂ പോയന്റ് അടച്ചുപൂട്ടി മൂന്നുവർഷം പിന്നിടുമ്പോഴും തുറക്കാൻ നടപടിയില്ല. പൈനാവിൽനിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിലെ ഈ പ്രദേശത്തേക്ക് എത്താനാകും.
കോവിഡിന് മുമ്പ് പ്രതിദിനം നൂറുകണക്കിന് പേർ ഇവിടെ എത്തുമായിരുന്നു. കോവിഡിന്റെ മറവിൽ വനം വകുപ്പ് ഈ പ്രദേശം അടച്ചുപൂട്ടി ഗേറ്റ് സ്ഥാപിച്ചു. സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 10 ദിവസം മാത്രം തുറന്നു നൽകി.
പ്രദേശത്തെ സാധാരണ ആളുകൾക്ക് സായാഹ്നങ്ങളിൽ ചെലവഴിക്കാൻ വേറെ സ്ഥലങ്ങൾ ഇല്ല.
കുയിലിമലക്ക് പുറമെ പാൽക്കുളംമേട്, മീൻ ഒളിയാൻ പാറ, കോട്ടപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളും വനം വകുപ്പ് ഇത്തരത്തിൽ അടച്ചിട്ടുണ്ട്. എന്നാൽ, കുയിലിമല വിനോദസഞ്ചാര കേന്ദ്രം വനം വകുപ്പിന്റെ നേതൃത്വത്തിൽ തന്നെ തുറന്നു സന്ദർശകർക്ക് പാസ് നൽകി പ്രവേശനാനുമതി നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇടുക്കി ജില്ലയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർതലത്തിൽ ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.