കുതിക്കാൻ കുഞ്ഞാലിപ്പാറ
text_fieldsകൊടകര: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ തിളങ്ങാന്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡിലെ കുഞ്ഞാലിപ്പാറ ഒരുങ്ങുന്നു. പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് 1.25 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ട് മറ്റത്തൂര്‍ പഞ്ചായത്ത് നേരത്തേ തയാറാക്കിയിരുന്നു.
കുഞ്ഞാലിപ്പാറയുടെ പ്രകൃതി സൗന്ദര്യം സംരക്ഷിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പരിധിയിൽ ഒരുവിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുന്നതാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. പദ്ധതിയുടെ ചെലവ് ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും. നടപ്പാലം, ടിക്കറ്റ് കൗണ്ടര്‍, ബയോ ടോയ്ലറ്റുകള്, കുന്നിന്റെ താഴ്ഭാഗത്ത് കുട്ടികള്‍ക്ക് കളിസ്ഥലം, റസ്റ്റാറന്റ്, കഫേ, പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.
പാര്‍പ്പിട മേഖലകള്‍ക്ക് ചുറ്റും സി.സി.ടി.വി കാമറകളും വേലികളും സ്ഥാപിക്കും. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റിങ്, വാട്ടര്‍ കണക്ഷനുകള്‍, മാലിന്യസംസ്കരണ സംവിധാനം എന്നിവയും ഉണ്ടാകും.
സാഹസിക വിനോദ സഞ്ചാര സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്. കുന്നിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിക്കനുസരിച്ചുള്ള ഉയര്‍ന്ന മലകയറ്റങ്ങള്‍, റോപ്വേ എന്നിവ ഏർപ്പെടുത്തു. കുഞ്ഞാലിപ്പാറയുടെ പ്രാദേശിക ചരിത്രവും ഭൂമിശാസ്ത്ര വിവരങ്ങളും കാണിക്കുന്ന ടൂറിസ്റ്റ് ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍ സ്ഥാപിക്കും.
ടൂറിസം പദ്ധതിയുടെ സാധ്യതകള്‍ വിലയിരുത്താൻ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കെ.കെ. രാമചന്ദ്രന് എം.എല്‍.എ, കലക്ടര്‍ കൃഷ്ണ തേജ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്, ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവർ കുഞ്ഞാലിപ്പാറ പ്രദേശം സന്ദര്‍ശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.